വെനസ്വേലയിലെ മെറിഡയിൽ സഹായമെത്രാനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ബിഷപ്പ് ഹെലിസാന്ദ്രോ ടെറാൻ ബെർമൂഡെസിനെ വെനസ്വേലയിലെ മെറിഡയിലെ സഹായമെത്രാനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. മാർച്ച് 19 -നാണ് ഇദ്ദേഹത്തെ സഹായമെത്രാനായി നിയമിച്ചത്.

വെനസ്വേലയിലെ സിയുഡാഡ് ഗയാനയിലെ ബിഷപ്പായിരുന്നു ഇദ്ദേഹം. 1991 മുതൽ, 77 വയസ്സുള്ള കർദ്ദിനാൾ ബൽത്താസർ പോറാസ് കാർഡോസോയായിരുന്നു മെറിഡയിലെ ആർച്ചുബിഷപ്പ്. കർദ്ദിനാൾ ജോർജ് ഉറോസ സാവിനോയുടെ രാജിയെ തുടർന്ന് 2018 -ൽ ഇദ്ദേഹത്തെ ഫ്രാൻസിസ് മാർപാപ്പ കാരക്കാസ് അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.