സെപ്റ്റംബർ അവസാനത്തോടെ 21 പുതിയ കർദിനാൾമാരെ മാർപാപ്പ പ്രഖ്യാപിക്കും

ബിഷപ്പുമാരുടെ സിനഡ് ആരംഭിക്കുന്നതിനു മുമ്പ് അതായത് സെപ്റ്റംബർ 30-ന് 21 പുതിയ കർദിനാൾമാരെ സഭയ്ക്ക് നൽകുമെന്ന് അറിയിച്ച് ഫ്രാൻസിസ് പാപ്പാ. ഞായറഴ്ചയിലെ ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷമാണ് പാപ്പാ ഇപ്രകാര്യമൊരു പ്രഖ്യാപനം നടത്തിയത്.

പാപ്പാ പുറത്തുവിട്ട ഭാവി കർദിനാൾമാരുടെ പട്ടികയിൽ ബിഷപ്പ് സ്റ്റീഫൻ ക്രിസ് സൗ-യാൻ, പാത്രിയാർക്കീസ് പിയർബറ്റിസ്റ്റ പിസബല്ല എന്നിവരും ഉൾപ്പെടുന്നുണ്ട്. ആർച്ചുബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്, ആർച്ചുബിഷപ്പ് റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്, ആർച്ചുബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി തുടങ്ങിയവരും പാപ്പാ പുറത്തുവിട്ട കർദിനാൾമാരുടെ പട്ടികയിലുണ്ട്. ചിക്കാഗോ സ്വദേശിയായ ആർച്ചുബിഷപ്പ് പ്രെവോസ്റ്റ്, കൂരിയയിലേക്കുള്ള നിയമനത്തിനു മുമ്പ് പെറുവിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

2016 മുതൽ അമേരിക്കയിലെ മാർപാപ്പയുടെ പ്രതിനിധി ഫ്രഞ്ച് ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് പിയറി പട്ടികയിലുണ്ട്. ഇതുവരെ ബിഷപ്പായിട്ടില്ലാത്ത സലേഷ്യൻ ഓർഡറിന്റെ റെക്ടർ മേജറായ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമും ഫ്രാൻസിസ് പാപ്പാ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടംനേടി. വോട്ടവകാശമുള്ള 18 പുതിയ കർദിനാൾമാർക്കും 80 വയസ്സിനു മുകളിൽ പ്രായമുള്ള 3 പുതിയ കർദിനാൾമാർക്കുമാണ് പാപ്പാ നിയമനം നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.