ആ ദിനം മിഡിൽ ഈസ്റ്റിലെ കത്തോലിക്കർക്ക് ഫ്രാൻസിസ് മാർപാപ്പ ഒരു കത്തയച്ചു. ഈ കത്തിൽ പ്രാർഥനയും ഉപവാസവും ചരിത്രത്തെ മാറ്റിമറിക്കുന്ന സ്നേഹത്തിന്റെ ആയുധങ്ങൾ ആണെന്ന് പാപ്പ ഓർമ്മപ്പെടുത്തി.
‘തിരുവെഴുത്തുകൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ദേശങ്ങളിൽ വസിക്കുന്നവർ’ എന്നാണ് ഈ കത്തിൽ മിഡിൽ ഈസ്റ്റിലെ ആളുകളെ പാപ്പ അഭിസംബോധന ചെയ്തത്. ഈ പ്രദേശത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഫലമായി കഷ്ടപ്പെടുന്നവരുമായുള്ള തന്റെ അടുപ്പം പരിശുദ്ധ പിതാവ് പ്രകടിപ്പിച്ചു. “ക്രിസ്ത്യാനികൾ എന്ന നിലയിൽ, ദൈവത്തിൽ നിന്ന് സമാധാനം അഭ്യർഥിക്കുന്നതിൽ നാമൊരിക്കലും തളരരുത്. അതുകൊണ്ടാണ് ഈ ദിവസം പ്രാർഥനയും ഉപവാസവും ആചരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിച്ചത്. പ്രാർഥനയും ഉപവാസവും ചരിത്രത്തെ മാറ്റിമറിക്കുന്ന സ്നേഹത്തിന്റെ ആയുധങ്ങളാണ്” പരിശുദ്ധ പിതാവിന്റെ കത്തിൽ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ. സി. എച്ച്. എ.) റിപ്പോർട്ടനുസരിച്ച്, ഒരു വർഷം മുമ്പ് സംഘർഷം വർദ്ധിച്ചതിനുശേഷം ഏകദേശം 41,600-പാലസ്തീൻകാർ കൊല്ലപ്പെടുകയും 96,600-പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023-ൽ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനുശേഷം 1,500-ലധികം ഇസ്രായേലി പൗരൻന്മാരും വിദേശ പൗരൻമാരും കൊല്ലപ്പെട്ടതായി ഒ. സി. എച്ച്. എ. റിപ്പോർട്ട് ചെയ്തു.