![palas](https://i0.wp.com/www.lifeday.in/wp-content/uploads/2024/09/palas-1.jpeg?resize=670%2C447&ssl=1)
ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കണമെന്നും ഇസ്രയേലിലെയും പലസ്തീനിലെയും സംഘർഷം വേഗം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സെപ്റ്റംബർ 15 ന് വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനക്ക് ശേഷമാണ് മാർപ്പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
“പാലസ്തീനിലെയും ഇസ്രായേലിലെയും സംഘർഷം അവസാനിപ്പിക്കുക, അക്രമം അവസാനിപ്പിക്കുക, വിദ്വേഷം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ചർച്ചകൾ തുടരുക, സമാധാന പരിഹാരങ്ങൾ കണ്ടെത്തുക,” പാപ്പ ഓർമ്മിപ്പിച്ചു. ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങളെ 2023 നവംബറിൽ വത്തിക്കാനിൽ വെച്ച് കണ്ടത് പ്രത്യേകം അനുസ്മരിച്ചു.
ഓഗസ്റ്റ് 30-ന് ഒരു അമേരിക്കക്കാരൻ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ ഗാസയിലെ ഒരു തുരങ്കത്തിൽ നിന്ന് ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തിയിരുന്നു.