ജീവിതത്തിനും കുടുംബത്തിനും വേണ്ടിയുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ 40 രാജ്യങ്ങളിൽ നിന്നുള്ളവർ സ്പെയിനിൽ

സ്വാതന്ത്ര്യം, കുടുംബം, ജീവിതസംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനായി യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം രാഷ്ട്രീയ-നാഗരികനേതാക്കൾ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്പെയിനിൽ യോഗം ചേരും. പൊളിറ്റിക്കൽ നെറ്റ്‌വർക്ക് ഫോർ വാല്യൂസ് സംഘടിപ്പിക്കുന്ന VI ട്രാൻസ് അറ്റ്‌ലാന്റിക് ഉച്ചകോടിയിൽ നാൽപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മാഡ്രിഡിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കും.

അർജന്റീന, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, കാനഡ, ചിലി, കൊളംബിയ, ക്രൊയേഷ്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്, ജർമനി, ഹംഗറി, ഇറ്റലി, കെനിയ, മലാവി, മെക്‌സിക്കോ, മൊറോക്കോ, നൈജീരിയ, പനാമ, പരാഗ്വേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്പെയിൻ, സിയറ ലിയോൺ, സ്വിറ്റ്സർലൻഡ്, ഉഗാണ്ട, ഉക്രൈൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

സ്വാതന്ത്ര്യത്തിനും ജീവിതസംസ്കാരത്തിനും അനുകൂലമായ വ്യക്തമായ ഒരു സന്ദേശം അയയ്ക്കുക എന്നതാണ് മാഡ്രിഡിൽ നടക്കുന്ന ഈ ഉച്ചകോടിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.