ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്ക കുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ ഗണ്യമായി വർധനവ് നവീകരണത്തിന്റെ അടയാളമായി. യു കെ യിൽ കത്തോലിക്ക വിശ്വാസം ഇപ്പോഴും ന്യൂനപക്ഷമാണെങ്കിലും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ് കോൺഫറൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ൽ ഏകദേശം 554,000 കത്തോലിക്കർ ഞായറാഴ്‌ച കുർബാനയിൽ പങ്കെടുത്തിരുന്നു. മുൻവർഷത്തെക്കാൾ ഏകദേശം 50,000 വർധനവാണ് രേഖപ്പെടുത്തുന്നത്.
കോവിഡ് മഹാമാരിക്കുശേഷം രേഖപ്പെടുത്തിയ വർധനവാണിത്. ഇത് കത്തോലിക്ക സമൂഹങ്ങളിലെ നവീകരണത്തിന്റെ നേർക്കാഴ്ചയായി മാറുന്നു. കോവിഡ് പ്രതിസന്ധികൾക്ക് മുൻപ് ഞായറാഴ്ചകളിൽ 70,000 ൽ അധികം അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും കോവിഡിനുശേഷം ഈ തിരിച്ചുവരവ് പുരോഗമിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.