മെത്രാൻസമ്മേളനത്തിന്റെ പ്രസിഡന്റ് ബിഷപ്പ് കാർലോസിനെ പുറത്താക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം

മെത്രാൻസമ്മേളനത്തിന്റെ പ്രസിഡന്റും ജിനോടെഗയിലെ ബിഷപ്പുമായ കാർലോസ് എൻറിക് ഹെരേര ഗുട്ടിറസിനെ നിക്കരാഗ്വയിൽ നിന്ന് പുറത്താക്കി സ്വേച്ഛാധിപത്യ ഭരണകൂടം. പ്രാദേശത്തെ കത്തീഡ്രലിനുമുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തോടെ വിശുദ്ധ കുർബാന തടസ്സപ്പെടുത്തിയ ഒർട്ടെഗ, അടുത്തിടെ മേയറെ വിമർശിച്ചിരുന്നു.

ലാറ്റിനമേരിക്കൻ ബിഷപ്പുമാർ ബിഷപ്പ് ഹെരേരയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഈ സാഹചര്യം ഉടൻ പരിഹരിക്കപ്പെടാനും അദ്ദേഹത്തിന്  സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള സാഹചര്യം സംജാതമാകാൻവേണ്ടി പ്രാർഥിക്കുകയും ചെയ്തു. നിക്കരാഗ്വൻ പത്രമായ മൊസൈക്കോ സി. എസ്. ഐ.  പറയുന്നതനുസരിച്ച്, നവംബർ 13 ബുധനാഴ്ച ബിഷപ്പ് ഹെരേരയെ ഗ്വാട്ടിമാലയിലേക്കു നാടുകടത്തി. ബിഷപ്പ് അംഗമായ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിന്റെ വസതിയിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്.

നവംബർ 13 ന് നിക്കരാഗ്വയിലെ മറ്റു  ബിഷപ്പുമാരുമായി മനാഗ്വയിൽ നടന്ന യോഗത്തിൽ പങ്കെടുത്തതിനുശേഷമാണ് ബിഷപ്പിനെ പൊലീസ് തട്ടിക്കൊണ്ടുപോയത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.