ഓർലീൻസ് കൊല: ലോകനേതാക്കൾ അനുശോചനം അറിയിച്ചു

ന്യൂ ഓർലീൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ പുതുവത്സര ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ ട്രക്ക് ഓടിച്ചുകയറ്റി 15 പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് ലോകനേതാക്കൾ.

പുതുവർഷത്തിൽ ലോകത്തെ നടുക്കിയ സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. വാഹനമോടിച്ച യു. എസ്. പൗരനായ ഷംസുദ്-ദിൻ ജബ്ബാർ പുറത്തിറങ്ങുകയും ഡ്രൈവർ വെടിയുതിർത്തതായും പറയപ്പെടുന്നു. വാഹനത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ. എസ്.) പതാക കണ്ടെത്തിയതായും ആക്രമണത്തെ ഭീകരപ്രവർത്തനമായി പരിശോധിച്ചുവരികയാണെന്നും എഫ്. ബി. ഐ. പറയുന്നു.

പ്രസിഡന്റ് ജോ ബൈഡനെ വിവരമറിയിച്ച അന്വേഷകർ പറയുന്നത്, ആക്രമണത്തിന് മണിക്കൂറുകൾക്കുമുമ്പ് പ്രതി സോഷ്യൽ മീഡിയയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും അയാൾ ഐ. എസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും കൊല്ലാനുള്ള ആഗ്രഹം ഉണ്ടെന്നും സൂചിപ്പിക്കുന്നു.

കൂടാതെ, ആക്രമണത്തിന് മണിക്കൂറുകൾക്കുശേഷം ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിക്കുകയും ഡ്രൈവർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂ ഓർലീൻസിൽ നടന്ന സംഭവവുമായി സ്ഫോടനത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും എന്നാൽ ഇപ്പോൾ ഒന്നും റിപ്പോർട്ട് ചെയ്യാനില്ലെന്നും ബൈഡൻ പറയുന്നു. ആക്രമണത്തെ ‘നിന്ദ്യം’ എന്നു വിശേഷിപ്പിച്ച പ്രസിഡന്റ്, ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പറഞ്ഞു.

ന്യൂ ഓർലീൻസിലെ ആക്രമണത്തെ ഭീകരവും ഞെട്ടിപ്പിക്കുന്ന അക്രമവും എന്ന് യു. കെ. പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കൂടാതെ, ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ആക്രമണത്തിന് അന്താരാഷ്ട്രതലത്തിൽ കഴിഞ്ഞ ദിവസം അപലപനം ഉയർന്നിരുന്നു.

“ഇത്തരം അക്രമങ്ങൾക്ക് ഒഴികഴിവില്ല” – യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ കാജ കല്ല പറഞ്ഞു. “ഈ ദുരന്തസമയത്ത് ഇരകളോടും അവരുടെ കുടുംബങ്ങളോടും ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യത്തിൽ നിലകൊള്ളുന്നു.”

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എങ്ങനെയാണ് ആക്രമണം ‘വിവേചനരഹിതമായ വിദ്വേഷത്തിൽ’ നിന്ന് ഉരുത്തിരിഞ്ഞതെന്ന് അപലപിച്ചു.  “ഫ്രഞ്ചുകാരുടെ ഹൃദയങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു നഗരത്തിൽ നടന്ന ആക്രമണത്തിന്റെ ‘ദുഃഖം’ തന്റെ ആളുകൾ പങ്കിടുന്നു” – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാർക്കോൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.