‘ജപമാല ചൊല്ലി പ്രാർഥിക്കുന്ന ഒരു മില്യൺ കുട്ടികൾ’; ലോകത്തിനുവേണ്ടിയുള്ള വെനസ്വേലയുടെ സംരംഭം

‘ജപമാല ചൊല്ലി പ്രാർഥിക്കുന്ന ഒരു മില്യൺ കുട്ടികൾ’ എന്ന വെനസ്വേലയിൽ ആരംഭിച്ച സംരഭം ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചു. ‘ക്രിസ്ത്യൻ മൂല്യങ്ങളിലൂടെയും ഭക്തിയിലൂടെയും കുട്ടികളെയും യുവാക്കളെയും സുവിശേഷവൽക്കരിക്കുക’ എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ സംരംഭത്തിന്റെ കോർഡിനേറ്റർ രാജ്യത്തെ നാഷണൽ കോൺഫറൻസ് ഓഫ് ലെയ്റ്റി (CNL) ജനറൽ ആയില ബെല്ലോ കോണ്ടെയാണ്. 2005-ൽ, ആണ് ഈ പ്രാർഥനാ സംരംഭം ആരംഭിച്ചത്.

2005 ഒക്ടോബർ 18 ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ ചത്വരങ്ങളിൽ ജപമാല ചൊല്ലാൻ ഒരു കൂട്ടം വിശ്വാസികൾ കുട്ടികളെയും യുവാക്കളെയും സംഘടിപ്പിച്ചു. പിന്നീടുള്ള വർഷങ്ങളിലും ഇതൊരു പതിവായി മാറി. “ഇത് കുട്ടികളുമായി ജപമാല ചൊല്ലുക മാത്രമല്ല, ക്രിസ്ത്യൻ മൂല്യങ്ങൾ വളർത്തിയെടുക്കുകയും നമ്മുടെ പ്രാർഥനകളെ അറിയാനും സ്നേഹിക്കാനും പഠിക്കുകയും ചെയ്യുന്നു,” കോർഡിനേറ്റർ പറയുന്നു.

കഴിഞ്ഞ വർഷം ഈ പ്രാർഥനായജ്ഞത്തിൽ പങ്കുചേർന്നത് പത്തുലക്ഷം കുട്ടികളാണ്. പ്രാർഥനകൾ ചൊല്ലാൻ സഹായിക്കുന്ന ഒരു പുസ്തകം 15-ലധികം ഭാഷകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിനായി ഒരു കാമ്പെയ്‌നും ആരംഭിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.