കൊരട്ടി: മികച്ച ജീവകാരുണ്യപ്രവർത്തകർക്കു നൽകുന്ന ഒരുലക്ഷം രൂപയുടെ സമർപ്പൺ അവാർഡിന് നാമനിർദേശങ്ങൾ ക്ഷണിക്കുന്നു. അഗതികളെ സഹായിക്കുകയോ, മറ്റു സേവനപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നവരെയാണ് അവാർഡിനു പരിഗണിക്കുന്നത്.
നാനൂറിലേറെ മാനസികരോഗികളെ സംരക്ഷിക്കുന്ന തോട്ടുവ ബെത്ലേഹം അഭയ ഭവൻ നടത്തുന്ന മേരി എസ്തപ്പാൻ, കിടപ്പുരോഗികളെയും മാറാവ്രണങ്ങളുള്ളവരെയും പരിചരിക്കുന്ന ഒല്ലൂർ പുനർജീവനിലെ മാത്യൂസ് ചുങ്കത്ത് എന്നിവരാണ് മുൻവർഷങ്ങളിൽ ഈ അവാർഡ് നേടിയത്.
കുടുംബത്തിലെ സന്യസ്തരുടെ പേരിൽ കൊരട്ടി, കണ്ടംകുളത്തി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് വർഷംതോറും നൽകിവരുന്നു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന ഈ വർഷത്തെ അവാർഡ് അടുത്ത ഫെബ്രുവരിയിൽ സമ്മാനിക്കും.
വ്യക്തികളെയും സ്ഥാപനങ്ങളെയും, അവാർഡിന് അവർക്കോ, മറ്റുള്ളവർക്കോ നാമനിർദേശം ചെയ്യാം. പ്രത്യേക ഫോം ഇല്ല. പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും മറ്റും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ജനുവരി 15 നു മുമ്പായി അയക്കുക.
ചെയർമാൻ, സമർപ്പൺ അവാർഡ്, c/o വികാരി, ലിറ്റിൽ ഫ്ളവർ ചർച്ച്, തിരുമുടിക്കുന്ന്, കൊരട്ടി ഈസ്റ്റ് പി. ഒ., തൃശൂർ 680308.
വാട്സാപ്പ് നമ്പർ – 8606771029