വടക്കൻ ഘാനയിൽ ബുർക്കിന ഫാസോ അതിർത്തിക്കടുത്തുണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. മാർക്കറ്റിലേക്കു പോകുകയായിരുന്ന വ്യാപാരികളെ കയറ്റിവരികയായിരുന്ന രണ്ട് വാഹനങ്ങൾക്കുനേരെയാണ് അക്രമികൾ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കൊല്ലപ്പെട്ട ഒമ്പതുപേരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ക്രിസ്ത്യാനികൾക്ക് ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നാണ് ബുർക്കിന ഫാസോ. ഘാനയുടെ വടക്കുള്ള രാജ്യങ്ങളുടെ മേഖലയായ സഹേലിലുടനീളം ഇസ്ലാമിക തീവ്രവാദികൾ വ്യാപകമാണ്.