നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ ഫാ. തോമസ് ഒലെഗെ അന്തരിച്ചു. 104-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നവംബർ 24 ന് പുലർച്ചെയാണ് ഫാ. ഒലെഗെ മരിച്ചതെന്ന് ഓച്ചി രൂപതയുടെ ബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു.
“നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ പുരോഹിതൻ ഫാ. തോമസ് ഒലെഗെ 2024 നവംബർ 24 ന് പുലർച്ചെ ഏകദേശം 2.30 ന് അന്തരിച്ചു. ഫാ. ഒലെഗെയുടെ സംസ്കാരം നവംബർ 27 നായിരിക്കും” – ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ ദുനിയ പ്രസ്താവനയിൽ കുറിച്ചു.
1920 ഫെബ്രുവരിയിൽ ജനിച്ച ഒലെഗെ 1957 ഡിസംബറിൽ വൈദികനായി അഭിഷിക്തനായി. ഇഗാര ഇടവക ഉൾപ്പെടെയുള്ള ഓച്ചി രൂപതയിലെ വിവിധ ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം കത്തോലിക്കാ സഭയുടെ പല സംരംഭങ്ങൾക്കും തുടക്കം കുറിച്ചു. മുൻ എഡോ സ്റ്റേറ്റ് ഗവർണർ ഗോഡ്വിൻ ഒബാസെക്കി, ഫാ. ഒലെഗെയെ ‘കത്തോലിക്ക വിശ്വാസത്തിന്റെ മഹത്തായ മിഷനറി’ എന്നാണ് വിശേഷിപ്പിച്ചത്.