2024 ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്ത രാജ്യമാണ് നൈജീരിയ. ഓപ്പൺ ഡോർസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചാണ് ഈ പുതിയ വെളിപ്പെടുത്തൽ. 2024 ൽ നൈജീരിയയിൽ ക്രിസ്ത്യാനികളായ 3100 കൊല്ലപ്പെടുകയും 2830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ജനുവരി 15 ന് പുറത്തിറക്കിയ വേൾഡ് വാച്ച് ലിസ്റ്റ് കണ്ടെത്തി.
2024 ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ അറസ്റ്റിലായത് ഇന്ത്യയിലാണെന്നും (2176 പേർ) 4000 ക്രിസ്ത്യൻ പള്ളികൾക്കും കെട്ടിടങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റുവാണ്ട അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഏകദേശം 100 രാജ്യങ്ങളിൽ ക്രിസ്ത്യൻ പീഡനം വർധിച്ചുകൊണ്ടിരുന്നതായി ഓപ്പൺ ഡോർസ് വാച്ച് ലിസ്റ്റ് സ്ഥിരീകരിച്ചു. 13 രാജ്യങ്ങളെ ക്രിസ്ത്യൻ പീഡനത്തിന്റെ ‘തീവ്രമായ തലങ്ങളിൽ’ തരംതിരിക്കുന്നു.
ലോകമെമ്പാടുമുള്ള 380 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം നിമിത്തം പീഡനത്തിന്റെയും വിവേചനത്തിന്റെയും ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഉത്തര കൊറിയ, സൊമാലിയ, യെമൻ, ലിബിയ, സുഡാൻ എന്നിവയാണ് 2024 ലെ ക്രിസ്ത്യൻ പീഡനങ്ങളുടെ റിപ്പോർട്ടിലെ ആദ്യ അഞ്ച് രാജ്യങ്ങൾ. നിരീക്ഷണ പട്ടികയിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്. എറിത്രിയ, പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ എന്നീ 13 രാജ്യങ്ങളിൽ ക്രിസ്ത്യൻ പീഡനങ്ങൾ അനുഭവിക്കുന്നു.
2009 മുതൽ നൈജീരിയ മുസ്ലീം തീവ്രവാദി അക്രമങ്ങളുമായി പൊരുതുകയാണ്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചിലപ്പോഴൊക്കെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുകയും ചില സന്ദർഭങ്ങളിൽ അവരെ കൊല്ലുകയും ചെയ്യുന്ന ബോക്കോ ഹറാം പോലുള്ള ഗ്രൂപ്പുകൾ സജീവമാണ്.