2025 – ലെ കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷത്തിലെ പ്രധാന പരിപാടികളുടെ തീയതികൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. വരും വർഷത്തിൽ നടക്കുന്ന ആദ്യത്തെ 26 പ്രധാന പരിപാടികളുടെ തീയതികൾ ഉൾപ്പെടുത്തിയ കലണ്ടർ ഇപ്പോൾ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ജൂബിലി ഓഫ് ഹോപ്പിൽ ലഭ്യമാണ്.
2025-ൽ കത്തോലിക്കാ സഭയുടെ ഈ മഹത്തായ പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകരെ റോം സ്വാഗതം ചെയ്യും. ആദ്യ ജൂബിലി പരിപാടികളുടെ തീയതികൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ഓരോ അവസരത്തിലും നടക്കുന്ന പ്രവർത്തനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും ഇതിൽ ലഭിക്കും.
ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നതിന് ശേഷമുള്ള ആദ്യ പരിപാടി ജനുവരി 24 മുതൽ 25 വരെ വേൾഡ് ഓഫ് കമ്മ്യൂണിക്കേഷന് വേണ്ടിയാണു നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് ഫെബ്രുവരി 8, 9 തീയതികളിൽ സായുധ സേന, പോലീസ്, സുരക്ഷാ സേന എന്നിവരുടെ ജൂബിലിയും തുടർന്ന് ഫെബ്രുവരി 21, 23 തീയതികളിൽ ഡീക്കൺമാരുടെ ജൂബിലിയും മാർച്ച് 8, 9 തീയതികളിൽ വോളണ്ടിയർമാരുടെ ജൂബിലിയും നടക്കും.
മിഷനറീസ് ഓഫ് മേഴ്‌സിയുടെ ജൂബിലി മാർച്ച് 28 നും 30 നും ഇടയിൽ നടക്കും, 2016-ൽ ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലിക സിംഹാസനത്തിന്റെ പ്രത്യേക അധികാരപരിധിയിലുള്ള, പാപങ്ങൾ മോചിപ്പിക്കാനുള്ള അധികാരം നൽകിയ വൈദികരെ ഉദ്ദേശിച്ചുള്ളതാണ്.
ഏപ്രിൽ 5, 6 തീയതികളിൽ, രോഗബാധിതരുടെയും ലോക ആരോഗ്യ മേഖലയുടെയും ജൂബിലി ആഘോഷിക്കും. ഇതിനായി എല്ലാ രോഗികളെയും ആരോഗ്യ ലോകവുമായി ബന്ധപ്പെട്ട പ്രൊഫഷണൽ വ്യക്തികളെയും വിളിച്ചുകൂട്ടുന്നു. വികലാംഗരുടെ ജൂബിലിയും ഏപ്രിൽ 28 മുതൽ 29 വരെ നടക്കും; മെയ് 1 മുതൽ 4 വരെ തൊഴിലാളികളുടെ ജൂബിലി; മെയ് 4 മുതൽ 5 വരെ ബിസിനസ്സ് ഉടമകളുടെ ജൂബിലി; മെയ് 10, 11 തീയതികളിൽ ചെയ്തിട്ടുള്ള മ്യൂസിക്കൽ ബാൻഡുകളുടെ ജൂബിലിയും നിശ്ചയിച്ചിരിക്കുന്നു.
മെയ് 16 മുതൽ 18 വരെ സാഹോദര്യത്തിനുള്ള ജൂബിലി ആഘോഷവും മെയ് 30 നും ജൂൺ 1 നും ഇടയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും മുത്തശ്ശിമാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള ജൂബിലിയും നടത്തപ്പെടും. പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും പുതിയ കമ്മ്യൂണിറ്റികളുടെയും ജൂബിലി ജൂൺ 7, 8 തീയതികളിൽ നടക്കും. പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലി 2025 ജൂൺ 9 ന് ആഘോഷിക്കും.
ജൂൺ 14 മുതൽ 15 വരെ സ്‌പോർട്‌സിന്റെ ജൂബിലിയും ഉൾപ്പെടുന്നു. സെമിനാരിക്കാരുടെ ജൂബിലി, ജൂൺ 23 മുതൽ 24 വരെ; ബിഷപ്പുമാരുടെ ജൂബിലി, ജൂൺ 25ന്; ജൂൺ 25 മുതൽ 27 വരെ വൈദികരുടെ ജൂബിലിയും.
അസുഖം, വിലാപം, അക്രമം, ദുരുപയോഗം എന്നിവയാൽ വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന എല്ലാവരെയും ലക്ഷ്യമിട്ട് 2025 സെപ്റ്റംബർ 15-ന് സാന്ത്വനത്തിന്റെ ജൂബിലി നടക്കും. ആ മാസം 20ന് നിയമ വിദഗ്ധരുടെ ജൂബിലിയും അതേ മാസം 26 മുതൽ 28 വരെ മതബോധകരുടെ ജൂബിലിയും ആചരിക്കും.
ഒക്ടോബർ 4 മുതൽ 5 വരെ കുടിയേറ്റക്കാരുടെ ജൂബിലി, ഒക്ടോബർ 8 മുതൽ 9 വരെ സമർപ്പിതരുടെ ജൂബിലി, ഒക്ടോബർ 11 മുതൽ 12 വരെ മരിയൻ ആത്മീയതയുടെ ജൂബിലി എന്നിവയും ഉണ്ടായിരിക്കും. നവംബർ 21, 23 തീയതികളിൽ ഗായകസംഘങ്ങളുടെ ജൂബിലിയും ഒടുവിൽ 2025 ഡിസംബർ 14-ന് തടവുകാരുടെ ജൂബിലിയും ആഘോഷിക്കും.