
റിലീസായി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അനേകർ നെഞ്ചിലേറ്റിയിരിക്കുകയാണ് ‘ആത്മാവിന് സങ്കീർത്തനം’ എന്ന പുതിയ മരിയൻ ആൽബം. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളിനോട് അനുബന്ധിച്ചാണ് ഈ ആൽബം പുറത്തിറക്കിയത്. 1988 മുതൽ ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് അനേകം സംഭാവനകൾ നൽകിയ ‘കുമ്പിൾ ക്രിയേഷൻസി’ന്റെ ബാനറിലാണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത്.
ജോസ് കുമ്പിളുവേലിൽ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാന്റി ആന്റണി അങ്കമാലി ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത്, അയർലണ്ടിലെ മികച്ച ഗായികമാരിലൊരാളായ ഗ്രീസ് മരിയ ജോസും പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് നിബു ജോസഫുമാണ്.
റിലീസ് ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ആൽബം അൻപതിനായിരത്തോളം ആളുകൾ കാണുകയും മികച്ച അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ നിറയാൻ നമ്മെ സഹായിക്കുന്ന ഈ ആൽബം നമുക്കും കാണാം, പങ്കുവയ്ക്കാം.
ഗാനത്തിന്റെ കരോക്കെ യൂട്യൂബിൽ ലഭ്യമാണ്.
കരോക്കെയുടെ ലിങ്ക് : https://youtu.be/D-1qCajUl6s
പാട്ടിന്റെ ലിങ്ക് : https://youtu.be/SUHiNHiYyBI