നല്ല വാര്‍ത്തയുടെ വിളംബരവുമായി വാനദൂതര്‍ ഒത്തുപാടുന്ന സുന്ദരമായ ക്രിസ്മസ് ഗീതം

1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഇത്തവണത്തെ ക്രിസ്മസ് ആല്‍ബം ‘രാരീരം സദ്വാര്‍ത്ത’പുറത്തിറങ്ങി. ക്രിസ്മസ് സംഗീതമയമാക്കാന്‍ ഹൃദ്യമായ ഒരു താരാട്ടു ഗീതമായി യൂട്യൂബിലെത്തിയ ഗാനം ആദ്യ നാളുകളില്‍തന്നെ സംഗീത ആസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

1999 (പൈതലാമുണ്ണിയ്ക്ക്, രാധിക തിലക്), 2003 (രാജാധിരാജ യേശുനാഥാ, സുജാത മോഹന്‍),2015 (ബേത്ലഹേമില്‍ പുല്‍ക്കൂട്ടില്‍, ശ്രേയക്കുട്ടി), 2019 (ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍ ഉണ്ണിയേശുവിന്‍ പിറവിത്തിരുനാള്‍, ശ്രേയക്കുട്ടി), 2020 (വചനത്തിന്‍ നിറകുടം, സിസിലി ഇട്ടി), 2022 (വാഗ്ദത്തപൈതല്‍, ലിബിന്‍ സ്കറിയ/ ശ്വേത അശോക്) എന്നീ വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2023 ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന താരാട്ടുഗീതം “രാരീരം സദ്വാര്‍ത്ത” ഹിറ്റ് ഗാനങ്ങളുടെ മെലഡി റാണിയായ അലീനിയ സെബാസ്റ്റിൻറെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ ഹൃദ്യമായ സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനാ വൈഭവത്തിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്.

വാനദൂതര്‍ ഒത്തുപാടുന്ന ക്രിസ്മസ് രാവിതില്‍ എന്നു തുടങ്ങുന്ന ഈരടികളില്‍ ഉണ്ണിയേശുവിനൊരു താരാട്ട് പോലെ കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് മെലഡി ‘രാരീരം സദ്വാര്‍ത്ത’ എന്ന ഗാനത്തെ താരാട്ട് എന്ന വിശേഷണവുമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതും. ബഹളങ്ങളും ആര്‍പ്പുവിളികളുമില്ലാതെ ലളിതസുന്ദരമായൊഴുകുന്ന കൊച്ചരുവി പോലെ കാതില്‍ മുഴങ്ങി വീണ്ടും കേള്‍ക്കാന്‍ പ്രേരണയാകുന്ന ഒരു ഗാനമെന്ന നിലയില്‍ ഇതിന്റെ രചനയും സംഗീതവും ഓര്‍ക്കസ്ട്രേഷനും ദൃശ്യഭംഗിയും എല്ലാം തന്നെ മികവു പുലര്‍ത്തുന്നുണ്ട്. അലീനിയ സെബാസ്ററ്യന്‍ എന്ന കൊച്ചു ഗായികയുടെ ആലാപനം കൂടിയാകുമ്പോള്‍ സുന്ദരമായ പാട്ടിനോട് ഒരു വാത്സല്യം കൂടി ശ്രോതാക്കള്‍ക്കുണ്ടാകുന്ന അനുഭവം. ജോസ് കുമ്പിളുവേലില്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഷാന്റി ആന്റണി അങ്കമാലിയാണ്.

ക്രിസ്മസ് പാട്ടിന്റെ ചേരുവകളില്‍ വലിയ വിട്ടുവീഴ്ചകളൊന്നും വരുത്താതെ തന്നെ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രദ്ധിച്ചിരിക്കുന്ന സ്വര്‍ഗ്ഗീയ സംഗീത സൃഷ്ടിയാണ് രാരീരം സദ്വാര്‍ത്ത. ലളിതമായ വരികള്‍ക്ക് മെലോഡിയസ് ടച്ചുള്ള സംഗീതവും ഇമ്പമുള്ള ആലാപവും കൂടിയാകുമ്പോള്‍, ഈ ക്രിസ്മസ് കാലത്ത് മാറ്റി വയ്ക്കാനാവാത്ത പാട്ടായി ഇതു മാറിക്കഴിഞ്ഞു.

നിനോയ് വര്‍ഗീസ് (ബിജിഎം),ജോസഫ് മാടശ്ശേരി (ഓടക്കുഴല്‍), ജെനിഫര്‍, ഡേവിന & ക്രിസ്തുജ്യോതി (കോറസ്), ഷിയാസ് മനോലില്‍ (ഗാനരൂപ കല്‍പ്പന, മെട്രോ സ്ററുഡിയോ, കൊച്ചി), ഡേവിസ് വി.ജെ (ഷോട്ടുകള്‍), റോബിന്‍ ജോസ് മല്ലപ്പള്ളി (ഫൈനല്‍ കട്ട്സ്) എന്നിവരാണ് ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ പ്രൊഡ്യൂസേഴ്സ്.

Kumpil Creations (കുമ്പിള്‍ ക്രിയേഷന്‍സ്) യുട്യൂബ് ചാനലിലൂടെയാണ് “രാരീരം സദ്വാര്‍ത്ത” റിലീസ് ചെയ്തത്.

ആല്‍ബത്തിന്റെ ലിങ്ക്: https://youtu.be/fN8KSbeQ4Gc

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.