“ഞാൻ കൂടുതൽ ക്ഷമിക്കുന്നതിന് ഉത്തരവാദി ക്രിസ്തുവാണ്”: 96-കാരനായ കർദിനാൾ ലൂയിസ് പാസ്കൽ ഡ്രി

ഞാൻ കൂടുതൽ ക്ഷമിക്കുന്നതിന് ഉത്തരവാദി ക്രിസ്തുവാണെന്ന് 96-കാരനായ അർജന്റീനിയൻ കർദിനാൾ ലൂയിസ് പാസ്കൽ ഡ്രി. ഫ്രാൻസിസ് മാർപാപ്പ പുതിയതായി നാമനിദേശം ചെയ്ത 21 കർദിനാൾമാരിൽ ഏറ്റവും പ്രായം കൂടിയ ഫ്രാൻസിസ്കൻ സഭാംഗമാണ് ഡ്രി.

‘അദ്ദേഹം വളരെയേറെ ക്ഷമിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ട്, ഒരു കുമ്പസാരക്കാരൻ എങ്ങനെയായിരിക്കണം എന്ന് ഡ്രിയുടെ ജീവിതം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറയാറുണ്ട്. 2007-ൽ ഡ്രി വിരമിച്ചതുമുതൽ ബ്യൂണസ് ഐറിസിലെ ഔവർ ലേഡി ഓഫ് പോംപൈ ദേവാലയത്തിൽ കുമ്പസാരക്കാരനായി ശുശ്രൂഷ ചെയുകയാണ്. “എനിക്ക് മോശമായ മാതൃക നൽകിയത് യേശുവാണെന്ന്” ഇറ്റാലിയൻ ബിഷപ്പുമാരുടെ ഔദ്യോഗിക വാർത്താ പ്ലാറ്റ്‌ഫോമിലെ ഒരു അഭിമുഖത്തിൽ നർമ്മബോധത്തോടെ ഡ്രി പങ്കുവയ്ക്കുന്നുണ്ട്.

1927-ൽ ജനിച്ച ഈ കപ്പൂച്ചിൻ സന്യാസി, പാദ്രെ പിയോയുടെ സമകാലികനാണ്. ദിവസവും 10-15 മണിക്കൂർ കുമ്പസാരം കേൾക്കാൻ ചെലവഴിച്ചിരുന്ന പാദ്രെ പിയോയിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്ന് ഡ്രി പറയുന്നു. 2016-ൽ കരുണയുടെ ജൂബിലി വേളയിൽ ‘ദൈവത്തിന്റെ നാമം കരുണയാണ്’ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ ഒരു നല്ല കുമ്പസാരക്കാരന്റെ ഉദാഹരണമായി ഫ്രാൻസിസ്‌ മാർപാപ്പ പരാമർശിക്കുന്നത് ഡ്രിയെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.