ദേശീയ മാര്‍ഗദര്‍ശി പുരസ്‌കാരം ഫാ. സുനില്‍ പെരുമാനൂരിന്

കോട്ടയം: ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ മാര്‍ഗദര്‍ശി പുരസ്‌കാരം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയും ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറുമായ ഫാ. സുനില്‍ പെരുമാനൂരിന്. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലൂടെയും ചൈതന്യയിലൂടെയും നടപ്പിലാക്കിവരുന്ന പരിസ്ഥിതി, കൃഷി, കാര്‍ഷിക സംരക്ഷണ പ്രവര്‍ത്തനങ്ങളും സ്വാശ്രയസംഘങ്ങളിലൂടെ നടപ്പിലാക്കിവരുന്ന തൊഴില്‍ നൈപുണ്യ വികസനപ്രവര്‍ത്തനങ്ങളും, ചൈതന്യ കാര്‍ഷികമേള ഉള്‍പ്പെടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുകൊണ്ടാണ് ഫാ. സുനില്‍ പെരുമാനൂരിനെ ദേശീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

25,001 (ഇരുപത്തി അയ്യാരിത്തി ഒന്ന്) രൂപയും മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് മാസത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോതീഷ് കൃഷ്ണ അറിയിച്ചു.

ജോതീഷ് കൃഷ്ണ, സംസ്ഥാന പ്രസിഡന്റ്, ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.