പാക്കിസ്ഥാനിൽ മുസ്ലീം യുവാവ് ആറു വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

പാക്കിസ്ഥാനിലെ ലാഹോറിൽ ആറു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ സ്കൂളിലെ സെക്യൂരിറ്റി ഗാർഡായ മുസ്ലീം യുവാവ് ബലാത്സംഗം ചെയ്തു. ഫൈസ്‌ല ടൗൺ ബി ബ്ലോക്കിൽ നിന്നുള്ള ഒരു പ്രാദേശിക സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെയാണ്, കുടുംബത്തിന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഹുസ്‌നൈൻ എന്ന ജീവനക്കാരൻ സ്കൂളിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി.) പത്രം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഒക്‌ടോബർ അവസാനം പെൺകുട്ടി സ്കൂളിൽനിന്ന് വീട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ അവളുടെ വസ്ത്രങ്ങളിൽ രക്തക്കറയും ശരീരത്തിലെ ചതവുകളും വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. എന്താണ് സംഭവിച്ചതെന്ന് പെൺകുട്ടി മാതാപിതാക്കളോടു പറയുകയും സ്കൂളിലെ സെക്യൂരിറ്റി ഗാർഡ് ഹുസ്‌നൈനാണ് അക്രമിയെന്ന് തിരിച്ചറിയുകയും ചെയ്തു. ആക്രമണസമയത്ത് തന്നെ നിശ്ശബ്ദയാക്കാൻ ഇയാൾ തന്റെ വായ പൊത്തിപ്പിടിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനെ കണ്ട് മകൾ പറഞ്ഞ കാര്യങ്ങൾ രക്ഷിതാക്കൾ പങ്കുവച്ചപ്പോൾ, എന്തെങ്കിലും നടപടിയെടുത്താൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നുപറഞ്ഞ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി. പെൺകുട്ടിക്ക് പ്രാദേശിക ആശുപത്രിയിൽ വൈദ്യസഹായം ലഭിച്ചു. ഹുസ്നൈനെതിരെ അവളുടെ മാതാപിതാക്കൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

മുസ്ലീം പുരുഷന്മാർ ക്രിസ്ത്യൻ പെൺകുട്ടികളെ മതന്യൂനപക്ഷങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ കീഴ്‌പ്പെടുത്തുന്ന പാക്കിസ്ഥാനിൽ ഇതുപോലുള്ള കേസുകൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിൽ ഓരോ വർഷവും ഏകദേശം 1000 പെൺകുട്ടികളാണ് നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കേണ്ടിവരുന്നതെന്ന് ഐ. സി. സി. റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.