പാപ്പയെ അവസാനമായി കാണാൻ ജനപ്രവാഹം തുടരുന്നു; ഇതുവരെ എത്തിയത് 128,000 ത്തിലധികം പേർ

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇതുവരെ എത്തിയവരുടെ കണക്കുകൾ പുറത്തുവിട്ട് വത്തിക്കാൻ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ 1,28,000 ത്തിലധികം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയത്.

ഇന്ന് പുലർച്ചെ 2:30 വരെ തുറന്നിരുന്ന ബസിലിക്കയിൽ, ബുധനാഴ്ച രാവിലെ പൊതുദർശനത്തിനു വച്ചതിനുശേഷം പാപ്പയെ ഒരുനോക്ക് കാണാൻ സന്ദർശക പ്രവാഹമായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ എട്ടുമണി വരെ ജനപ്രവാഹം തുടർന്നതായി വത്തിക്കാൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധിപേർ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.