‘മംഗോളിയ സ്വാതന്ത്ര്യത്തിന്റെ പ്രതീകം’ എന്ന് ഫ്രാൻസിസ് പാപ്പ

മംഗോളിയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്നു വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മംഗോളിയ പ്രധാനപങ്കു വഹിക്കുന്നു’ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള, മംഗോളിയൻ സന്ദർശനവേളയിലെ ആദ്യപ്രസംഗത്തിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.

“എണ്ണമറ്റ സംഘർഷങ്ങളാൽ ഭൂമി നശിപ്പിക്കപ്പെടുകയാണ്. കൂടിക്കാഴ്‌ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കുകയും എല്ലാ ജനങ്ങളുടെയും മൗലികാവകാശങ്ങൾ ഉറപ്പാകുകയും ചെയ്യുക. സാർവത്രിക സാഹോദര്യത്തിനായുള്ള ഈ മുന്നേറ്റത്തിലൂടെ യുദ്ധത്തിന്റെ ഇരുണ്ടമേഘങ്ങൾ അകന്നുപോകട്ടെ.സമാധാനത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ചുപരിശ്രമിക്കാം” – സെപ്തംബർ രണ്ടിനു നടന്ന മംഗോളിയയിലെ രാഷ്ട്രീയനേതൃത്വത്തോടുള്ള പ്രസംഗത്തിൽ പാപ്പ പറഞ്ഞു.

റഷ്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന മംഗോളിയ, ഒരു കത്തോലിക്കാ ന്യൂനപക്ഷ രാജ്യമാണ്. 2023 -ലെ കണക്കുകളനുസരിച്ച് ഇവിടെ 1500 ക്രൈസ്തവരാണുള്ളത്. മംഗോളിയയിലെ അപ്പസ്തോലിക സന്ദർശനത്തിൽ മാർപാപ്പയെ കാണാൻ ഹോങ്കോങ്ങിൽ നിന്നും ചൈനയിലെ മറ്റു പ്രധാന ഭൂപ്രദേശങ്ങളിൽ നിന്നുമുള്ള കത്തോലിക്കാ തീർഥാടകരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.