![plasti](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/plasti.jpg?resize=696%2C435&ssl=1)
മനുഷ്യരുടെ തലച്ചോറിൽ ഒരു സ്പൂൺ വരെ മൈക്രോപ്ലാസ്റ്റിക് ഉണ്ടാകാമെന്നും അതിന്റെ അളവ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവേഷണങ്ങളിൽ കണ്ടെത്തി. കൊളംബിയയിലെ ന്യൂ മെക്സിക്കോ സർവകലാശാല, ഒക്ലഹോമ സ്റ്റേറ്റ് സർവകലാശാല, ഡ്യൂക്ക് സർവകലാശാല, യൂണിവേഴ്‌സിഡാഡ് ഡെൽ വാലെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പ്രതിമാസ പിയർ-റിവ്യൂഡ് മെഡിക്കൽ ജേണലായ നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ഇത് വിശദമാക്കിരിയിരിക്കുന്നത്.
നിത്യോപയോഗ പ്ലാസ്റ്റിക് വസ്തുക്കളിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന അഞ്ച് മില്ലിമീറ്ററിൽ താഴെ നീളമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്സ്. ഈ കഷണങ്ങൾ രക്ത-തലച്ചോറിലെ തടസ്സം മറികടന്ന് മുന്നേറുന്നുണ്ടെങ്കിലും അവ എങ്ങനെയാണ് തലച്ചോറിലേക്ക് എത്തുന്നതെന്ന് വ്യക്തമല്ലെന്ന് ഗവേഷകർ എഴുതി.
മരണമടഞ്ഞ 52 പേരുടെ തലച്ചോറുകൾ വിശകലനം ചെയ്ത സംഘം, കരളിനെയും വൃക്കകളെയും അപേക്ഷിച്ച് തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക് സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തി.