യുവജനസമ്മേളനങ്ങൾ യുവതലമുറയ്ക്ക് വിളിയെക്കുറിച്ച് അറിവ് നൽകുന്നു: മെക്സിക്കൻ മെത്രാൻ

ലോക യുവജനസംഗമങ്ങൾ പോലെയുള്ള സമാഗമങ്ങൾ യുവതയെ ക്രിസ്തുവിലേക്ക് അടുപ്പിക്കുമെന്ന് മെക്സിക്കോയിലെ മെക്സിക്കോ അതിരൂപതയുടെ സഹായമെത്രാൻ ഹേക്ടോർ പേരെസ് വില്ലറെയാൽ. മെക്സിക്കോയിൽ നിന്നും ലോക യുവജനസമ്മേളനത്തിനായി പോകുന്ന സംഘത്തെ യാത്രയാക്കിക്കൊണ്ടു സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ആഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിന്റെ തലസ്ഥാന നഗരിയായ ലിസ്ബണിലാണ് ലോക യുവജനദിന സമ്മേളനം നടക്കുന്നത്. ക്രിസ്തുവിനോട് തങ്ങളെ അടുപ്പിക്കുകയും തങ്ങളുടെ ദൈവവിളിയുടെ പാത തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്ന ഇത്തരം കൂടിക്കാഴ്ചകളിൽ യുവതീയുവാക്കൾ പങ്കെടുക്കേണ്ടത് സുപ്രധാനം തന്നെയാണെന്ന് ബിഷപ്പ് വില്ലറെയാൽ വ്യക്തമാക്കി.

മെക്സിക്കോയിലെ 90 രൂപതകളിൽ നിന്നായി ഏതാണ്ട് മുപ്പതിനായിരത്തോളം യുവതീയുവാക്കൾ ഈ യുവജനസംഗമത്തിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഈ യുവജനദിനാചരണത്തിൽ സംബന്ധിക്കുന്നതിന് ഫ്രാൻസിസ് പാപ്പാ ആഗസ്റ്റ് രണ്ടിനായിരിക്കും ലിസ്ബണിലെത്തുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.