![message from archbishop gomas about holy mass](https://i0.wp.com/www.lifeday.in/wp-content/uploads/2022/11/message-from-archbishop-gomas-about-holy-mass-e1668571113625.jpg?resize=600%2C400&ssl=1)
വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ് യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, ആർച്ചുബിഷപ്പ് ജോസ് എച്ച്. ഗോമസ്. ബാൾട്ടിമോറിൽ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് (USCCB) ഫാൾ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആർച്ചുബിഷപ്പ്.
“വിശുദ്ധ കുർബാന നമ്മുടെ സ്രഷ്ടാവിന്റെ സ്നേഹത്തിന്റെ രഹസ്യമാണ്. നമ്മുടെ ഓരോരുത്തരുമായും ആർദ്രമായ സൗഹൃദത്തിൽ തന്റെ ദൈവികജീവിതം പങ്കിടാനുള്ള ക്രിസ്തുവിന്റെ ആഗ്രഹത്തിന്റെ രഹസ്യമാണ്. അതിനാൽ, നമുക്ക് നമ്മുടെ എല്ലാ പള്ളികളുടെയും വാതിലുകൾ തുറക്കാം. യേശു അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണാൻ നമ്മുടെ ആളുകളെ തിരികെ ക്ഷണിക്കാം” – ആർച്ചുബിഷപ്പ് വെളിപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുൻപായിട്ടാണ് ആർച്ചുബിഷപ്പ് വിശുദ്ധ കുർബാനയുടെ പ്രാധാന്യം വെളിപ്പെടുത്തിയുള്ള സന്ദേശം നൽകിയത്.