പുതുവർഷത്തിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ജെറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസാബല്ല. ‘കർത്താവ് നിങ്ങൾക്ക് സമാധാനം നൽകട്ടെ’ എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ, പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനവും വർഷാരംഭ ദിനവുമായ ജനുവരി ഒന്നിന് നടന്ന ആഘോഷച്ചടങ്ങുകളിൽ പ്രതിധ്വനിച്ചു.
“ഒരു വലിയ സത്യം ഞാൻ നിങ്ങളെ അനുസ്മരിപ്പിക്കുന്നു. കർത്താവായ യേശുവിൽനിന്ന് സമാധാനം വരുന്നു. യേശു തന്റെ കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ല. പക്ഷേ, അവൻ ഒരു പാത എല്ലാവർക്കുമായി വെളിപ്പെടുത്തി; അത് സമാധാനത്തിന്റെ പാതയായിരുന്നു. പ്രശ്നബാധിതവും സംഘർഷഭരിതവുമായ സാഹചര്യത്തിൽ ഇന്നത് ഏറ്റുമുട്ടലിന്റെ മാർഗമായി മാറിയിരിക്കുന്നു. വിശുദ്ധനാട്ടിലെ സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ, ഓരോ ക്രിസ്ത്യൻ സമൂഹത്തിന്റെയും പ്രധാനദൗത്യവും സമാധാനത്തിനായുള്ള ഈ ഏറ്റുമുട്ടലാണ്” – കർദിനാൾ പിസാബല്ല പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനത്തിൽ പരിശുദ്ധ കുർബാനമധ്യേ പങ്കുവച്ചു.