
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, പരിശുദ്ധ സിംഹാസനത്തിന് അംഗീകാരം ലഭിച്ച നയതന്ത്ര സംഘത്തിന് മുന്നിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി ദിവ്യബലി അർപ്പിച്ചു പ്രാർഥിച്ചു. “പാപ്പ വേഗത്തിൽ നമ്മുടെ അടുക്കലേക്ക് മടങ്ങിവരട്ടെ”- എന്ന് കർദിനാൾ പരോളിൻ വിശുദ്ധ കുർബാന മദ്ധ്യേ പ്രാർഥിച്ചു.
“ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി ഞങ്ങൾ പ്രാർഥനയിൽ ഒത്തുചേരുന്നു. അങ്ങനെ അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ച് നമ്മിലേക്ക് മടങ്ങിവരട്ടെ. നമുക്ക് എന്താണ് വേണ്ടതെന്ന് ദൈവത്തിനറിയാം. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ നടത്തിയ ദിവ്യബലിമധ്യേ പ്രസംഗത്തിൽ കർദിനാൾ പരോളിൻ പറഞ്ഞു.
ഫെബ്രുവരി 14 മുതൽ ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പയെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ മൂന്ന് തവണ കർദിനാൾ പരോളിൻ സന്ദർശിച്ചിരുന്നു.