![pope-francis-general-audience-victims-of-war-st-antony-paduva](https://i0.wp.com/www.lifeday.in/wp-content/uploads/2024/06/pope-francis-general-audience-victims-of-war-st-antony-paduva.jpg?resize=696%2C435&ssl=1)
ലോകത്തിലെ വിവിധയിടങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ ചൂണ്ടിക്കാട്ടി സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ബുധനാഴ്ച, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ച്ചയുടെ അവസാനത്തിലാണ് പാപ്പ ഹൃദയവേദനയോടെ പ്രാർഥനകൾ അഭ്യർഥിച്ചത്.
യുദ്ധത്തിന്റെ ഭീകരത കൂടുതൽ അനുഭവപ്പെടുന്ന പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, ഉക്രൈൻ, റഷ്യ, കീവ് എന്നീ ദേശങ്ങളെ പാപ്പ പേരെടുത്തു പരാമർശിച്ചു. പല രാജ്യങ്ങളും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ദൗർഭാഗ്യകരമായ ഈ അവസ്ഥയിൽ, ശത്രുതയും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർവശക്തനോട് പ്രാർഥിക്കാമെന്നും കർത്താവ്, സമാധാനം എന്ന സമ്മാനം നമുക്കു നൽകട്ടെയെന്നും പാപ്പ ആശംസിച്ചു.
തന്റെ കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാൻസിസ് പാപ്പ ഈ പ്രാർഥനാഭ്യർഥനകൾ നടത്താറുണ്ട്. കഷ്ടപ്പാടുകൾക്കും വേദനകൾക്കുമിടയിൽ കഴിയുന്ന ജനതയെപ്പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ് ഈ അഭ്യർഥനകൾ തുടർച്ചയായി നടത്തുന്നതിനു കാരണം.