നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു; 19 പേരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 19 പേരെ കൊലപ്പെടുത്തി. മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വ്യക്തിയും അതിൽ ഉൾപ്പെടുന്നു. ഡിസംബർ ഒന്നിനാണ് ആക്രമണങ്ങൾ നടന്നത്.

ഫുലാനി തീവ്രവാദികളെന്നു കരുതുന്ന ആറ് തോക്കുധാരികൾ ഡിസംബർ ഒന്നിന് റിയോം കൗണ്ടിയിലെ ക്വി ഏരിയയിലെ ദുവാങ് ഗ്രാമത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ക്രിസ്ത്യാനികളെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി മനുഷ്യാവകാശ അഭിഭാഷകൻ അറ്റോർണി ഡാലിയോപ് സോളമൻ മവന്തിരിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനുശേഷമാണ്. പ്രദേശത്ത് നിലയുറപ്പിച്ച സൈനിക ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്കു കൊണ്ടുവന്നതായി മവന്തിരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.