പാപ്പയുടെ പൂർവികരുടെ നാട്ടിൽ നിന്നും കൊണ്ടുവന്ന മാർബിൾ കൊണ്ട് നിർമ്മിച്ച ശവകുടീരം

മരിയ മജോറ ബസിലിക്കയിൽ നിർമ്മാണം പൂർത്തിയായ പാപ്പയുടെ ശവകുടീരത്തിന്റെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. പാപ്പയുടെ പൂർവികരുടെ നാടായ ലിഗൂറിയയിൽ നിന്നുള്ള മാർബിൾ ഫലകങ്ങളാണ് ശവകുടീരം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പാപ്പയുടെ ആഗ്രഹപ്രകാരം ലാറ്റിനിൽ ‘ഫ്രാൻസിസ്ക്കസ്’ എന്ന ലിഖിതവും പെക്ടറൽ കുരിശിന്റെ പകർപ്പും മാത്രം ഉൾക്കൊള്ളുന്ന  ലളിതമായ ഒരു ശവകുടീരമാണിത്.

വി. ഫ്രാൻസിസിന്റെ അൾത്താരയ്ക്ക് സമീപം, പൗളിൻ ചാപ്പലിനും (സാലസ് പോപ്പുലി റൊമാനി ചാപ്പൽ) സ്ഫോർസ ചാപ്പലിനും ഇടയിലുള്ള സൈഡ് നേവിന്റെ ഒരു സ്ഥലത്താണ് ഈ ശവകുടീരം സ്ഥാപിച്ചിരിക്കുന്നത്.

“തന്റെ പൂർവികരുടെ നാടായ ലിഗൂറിയയിൽ നിന്നുള്ള കല്ലുകൊണ്ട് നിർമ്മിച്ച ശവകുടീരത്തിൽ അടക്കം ചെയ്യാനുള്ള ആഗ്രഹം ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചു.”- ബസിലിക്കയുടെ സഹ-ആർച്ച്പ്രീസ്റ്റ് കർദിനാൾ റോളാൻഡാസ് മാക്രിക്കാസ് വെളിപ്പെടുത്തി. ശവകുടീരത്തിനായി മാർപാപ്പ തന്റെ പൂർവികരുടെ നാട്ടിൽ നിന്നുമുള്ള നിന്ന് കല്ല് ആവശ്യപ്പെട്ടതായി കേട്ടപ്പോൾ പട്ടണ മേയർ എൻറിക്ക സൊമ്മാരിവ അദ്ഭുതപ്പെട്ടു. ലിഗൂറിയയുമായുള്ള ബന്ധം ഫ്രാൻസിസ് പാപ്പ പലപ്പോഴും രഹസ്യമായി സൂക്ഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.