ഇരിങ്ങാലക്കുട: ദിവ്യകാരുണ്യനാഥനായ യേശുക്രിസ്തുവിലാണ് യഥാർഥസന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ‘സന്തോഷത്തിന്റെ കാവൽക്കാരൻ’ എന്ന ഷോർട്ട് ഫിലിമിന് രൂപതാധ്യക്ഷൻ പോളി പിതാവ് ആശംസകൾ നേർന്നു. ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ ഷോർട്ട് ഫിലിം സംവിധായകൻ പ്രിൻസ് ഡേവിസ് തെക്കൂടൻ, ക്യാമറാമാൻ അഖിൽ റാഫേൽ, പ്രഥാന കഥാപാത്രം ചെയ്ത ഷോണി തെക്കൂടൻ, പ്രൊഡ്യൂസർ ആനി ഡേവിസ് എന്നിവർ സന്നിഹിതരായിരുന്നു.
കരുവന്നൂർ, ചെറിയപാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോസ് ഇലഞ്ഞിക്കലാണ് കോ-പ്രൊഡ്യൂസർ. എഡിറ്റർ വിബിൻ മാത്യു, സൗണ്ട് ഡിസൈൻ സിനോജ് ജോസ്, പോസ്റ്റർ ഡിസൈൻ ഐബി മൂർക്കനാട്. പരിയാരം ഇടവക വികാരി ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ ഇതിൽ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്.
ഒരു വൈദികന്റെ ജീവിതവഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും സന്യസ്തരെയും അത്മായരെയും സ്വാധീനിക്കുന്ന ചില വിശുദ്ധവിചാരങ്ങൾക്കൂടി ഫിലിമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന രൂപതയിൽ ഇത്തരത്തിലൊരു ഫിലിം ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
കരുവന്നൂർ സെന്റ് മേരീസ് പള്ളിയാണ് സംവിധായകൻ പ്രിൻസ് ഡേവിസ് തെക്കൂടന്റെ ഇടവക. ഇപ്പോൾ ഇരിങ്ങാലക്കുട രൂപതയുടെ കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജിൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. മെയ് 18 ശനിയാഴ്ച്ച, ജോസഫ് ഡ്രീംസ് എന്ന യൂട്യൂബ് ചാനലിൽ ഫിലിം പുറത്തിറങ്ങി. വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://youtu.be/ZhNnZtHyRAE?si=eSnJRC6S9ap2iSml