മണിപ്പൂർ കലാപം: ക്രൈസ്തവർക്കു നേരെയുള്ളത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് കല്യാൺ ബിഷപ്പ്

മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുംബൈയിലെ കല്യാൺ രൂപത ബിഷപ്പ് മാർ തോമസ് ഇലവനാൽ. വെറും വംശീയകലാപമല്ല, ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ കുറ്റകരമായ മൗനം അപലപനീയമാണെന്നും മണിപ്പൂരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തിന്റെ മോഡൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാം. നിശ്ശബ്ദപ്രതിഷേധം എന്ന സഭയുടെ രീതി മാറ്റേണ്ട സമയമായെന്നും മാർ ഇലവനാൽ വ്യക്തമാക്കി. മണിപ്പൂരിലെ ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് തീയിടുകയാണ്. കൊല്ലപ്പെടുന്നവരിലേറെയും കുക്കിവിഭാഗത്തിൽപെട്ട ക്രൈസ്തവരാണെന്നും കലാപം ചെറുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കടപ്പാട്: മനോരമ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.