യുക്രൈനിലേക്കു തിരിച്ചുചെന്നാല്‍ അവശേഷിക്കുന്ന വീട് പോലുമില്ലാതെ, ഭാവി എന്താകുമെന്നറിയാതെ ആകുലപ്പെടുന്ന ചില ജീവിതങ്ങള്‍

ജീവിതകാലം മുഴുവനും ആ നഗരത്തില്‍ ജീവിച്ചുതീര്‍ക്കും എന്ന പ്രതീക്ഷയിലാണ് 73 കാരായ അനറ്റോലിയും ലിഡിയ കിറിലോവും അവരുടെ ജീവിതം തെക്കുകിഴക്കന്‍ യുക്രൈനിലെ മരിയൂപോളില്‍ ജീവിച്ചുതുടങ്ങിയത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇല്ലാതാകുന്നത് 2022 ന്റെ തുടക്കത്തിലാണ്. റഷ്യ യുക്രൈൻ ആക്രമിക്കുകയും വ്യാപാരതുറമുഖം ഉപരോധിക്കുകയും ചെയ്തതോടെ അതുവരെയുള്ള അവരുടെ സമാധാനപരമായ ജീവിതംതന്നെ മാറുകയായിരുന്നു.

പെട്ടെന്നുണ്ടായ ഈ മാറ്റങ്ങള്‍ ഏറെ ഭയാനകമായിരുന്നുവെന്ന് ലിഡിയ പറയുന്നു. “ഞങ്ങള്‍ക്ക് വെള്ളത്തിന്റെ ക്ഷാമം വന്നതോടെ അതിനെ അതിജീവിച്ചത് മഞ്ഞ് ശേഖരിച്ചുകൊണ്ടായിരുന്നു. മഞ്ഞുരുകുകയും ഓരോ തവണ കുടിക്കുകയും ചെയ്തു.” ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ചും അനറ്റോലിയും ലിഡിയയും ഓര്‍ക്കുന്നു: “ഒരു ദിവസം ഞങ്ങളുടെ ഭക്ഷണം എന്നുപറയുന്നത് ഒരു ചെറിയ ഉരുളക്കിഴങ്ങായിരുന്നു. ഞങ്ങളുടെ വീടെല്ലാം കുലുങ്ങുകയായിരുന്നു. വിമാനങ്ങള്‍ പറന്നുയരുകയും ബോംബുകള്‍ വർഷിക്കുകയും ചെയ്തു. അത് ഭയാനകമായ ഒരവസ്ഥയായിരുന്നു.” അതിനിടയിലാണ് ഇവര്‍ മറ്റ് 12 ദശലക്ഷത്തിലധികം യുക്രേനിയക്കാരെപ്പോലെ സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്തതത്.

വാഹനസൗകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് ഇവര്‍ മരിയുപോളില്‍നിന്ന് പുറപ്പെട്ടത്. നിരവധിപേര്‍ അവര്‍ക്കൊപ്പം സ്വന്തം ജീവനുംകൊണ്ട് പലായനം ചെയ്തു. “ഞങ്ങള്‍ 19 റഷ്യന്‍ ചെക്ക്പോസ്റ്റുകള്‍ കടന്നുപോയി. ഞാനുള്‍പ്പെടെയുള്ള പുരുഷന്മാര്‍ക്ക് ശരീരത്തിന്റെ മുകള്‍ഭാഗം അഴിക്കേണ്ടിവന്നു. അവര്‍ ടാറ്റൂകളും മെഷീന്‍ഗണ്‍ കൈവശം വച്ചതിന്റെ മുറിവുകളും അന്വേഷിക്കുകയായിരുന്നു. എന്നാൽ, അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. അവര്‍ ഞങ്ങളെ വിട്ടയച്ചു. ഇത് വളരെ ഭയാനകമായിരുന്നു. അവര്‍ അലറിവിളിച്ച് ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. ഞങ്ങളോടൊപ്പം കൂടുതലും പ്രായമായവരും കുട്ടികളുമാണ്.” പിന്നീട് ഇവയെല്ലാം കടന്ന് യുക്രേനിയന്‍ ചെക്ക്പോസ്റ്റിന്റെ സുരക്ഷിതത്വത്തിലെത്തിയപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞുപോയതും അനറ്റോലി ഓര്‍ക്കുന്നു.

ഇരുവര്‍ക്കും വിസ ലഭിച്ചതിനുശേഷം അവര്‍ യു കെ യിലേക്കുപോയി. അവരുടെ സ്‌പോണ്‍സര്‍ അവരെ സ്‌കോട്ട്ലന്‍ഡിന്റെ വടക്കുകിഴക്കുള്ള പുതിയ വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട് ഈ നഗരത്തോട് ഇണങ്ങിച്ചേരാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ദമ്പതികള്‍ പറയുന്നു. “യുക്രൈനിൽ ഞങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ സ്ഥലമില്ല.” കുടിയിറക്കപ്പെട്ട യുക്രേനിയക്കാര്‍ അഭിമുഖീകരിക്കുന്ന ധര്‍മ്മസങ്കടം അതാണ്. മൂന്നുവര്‍ഷം മുമ്പ് റഷ്യന്‍ അധിനിവേശത്തിനുശേഷം 28,000 യുക്രേനിയന്‍ അഭയാർഥികള്‍ സ്‌കോട്ട്‌ലന്‍ഡില്‍ എത്തിയിട്ടുണ്ട്. യു കെ യില്‍ തുടരുന്നതിനായി വരുന്ന മാസം ഗവണ്‍മെന്റിന് അപേക്ഷ സമര്‍പ്പിക്കുകയാണ്.

നിലവില്‍, ക്രൂരമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തിരിച്ച് യുക്രൈനിലേക്കു പോകാന്‍ പലര്‍ക്കും ഒരു വീടില്ല. തന്റെയും ഭാര്യയുടെയും ഭാവി അനിശ്ചിതത്വത്തിലാണെന്ന് അനറ്റോലി പറയുന്നു. “എന്റെ കുടുംബത്തിനും സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന എല്ലാ യുക്രേനിയക്കാര്‍ക്കും അവരുടെ ഭാവി ഉറപ്പുണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇവിടെ നില്‍ക്കുന്ന കാര്യത്തില്‍ ഭയമില്ല. ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.”

ഇത്തരത്തിലുള്ള മറ്റൊരവസ്ഥയിലൂടെയാണ് ഓള്‍ഹ കാര്‍പെറ്റ്സില്‍ എന്ന 32 കാരിയുടെ ജീവിതം കടന്നുപോകുന്നത്. വീല്‍ചെയറില്‍ ജീവിതം നയിക്കുന്ന, 16 വയസ്സുള്ള, സെറിബ്രര്‍ പാള്‍സി ബാധിതയായ ഇന്ന എന്നു പേരുള്ള മകള്‍ക്കൊപ്പമായിരുന്നു 34 കാരിയായ ഓള്‍ഹ കാര്‍പെറ്റ്സിന്‍ പടിഞ്ഞാറന്‍ യുക്രൈനിലെ ടെര്‍നോപില്‍ താമസിച്ചിരുന്നത്. അവിടെനിന്നും നാടുകടത്തപ്പെട്ട് അവര്‍ അബെര്‍ഡീനില്‍ എത്തി സന്തോഷകരമായ ജീവിതം നയിക്കുകയാണ്. പക്ഷേ, തങ്ങളുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ഓള്‍ഹ ഇപ്പോഴും ഉത്കണ്ഠാകുലയാണ്.

“ഞങ്ങള്‍ ഇവിടെ സന്തോഷകരമായി മുന്നോട്ടുപോകുന്നെങ്കിലും ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. ഇന്നയെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും ഇവിടെ താമസിക്കുന്നതാണ് നല്ലത്. ഇന്നയ്ക്ക് സ്വന്തം മുറിയുണ്ട്, ഞങ്ങള്‍ നടക്കാന്‍ പോകുന്നു, ദൈനംദിന കാര്യങ്ങള്‍ക്കു പോകുന്നു. എന്നാല്‍ തിരികെ നാട്ടിലേക്കുപോയാല്‍ അവള്‍ എന്തുചെയ്യുമെന്ന് എനിക്ക് ഊഹിക്കാന്‍ പ്രയാസമാണ്. ഇവിടെയുള്ള അന്തരീക്ഷമായി ഞങ്ങള്‍ക്ക് ഇണങ്ങിച്ചേരാൻ സാധിക്കുന്നുണ്ട്. മകളും വളരെ സന്തോഷത്തിലാണ്” – ഓള്‍ഹ പറയുന്നു.

ഗ്രേറ്റ് ബ്രിട്ടനിലെ യുക്രേനിയന്‍ അസോസിയേഷനില്‍ നിന്നുള്ളയാളാണ് ഹന്ന ബീറ്റണ്‍-ഹാവ്റിലുക്ക്. 18 മാസം കൂടി ഇവിടെ താമസിക്കാനുള്ള അനുവാദം ഇവിടുത്തെ ഗവണ്മെന്റ് നൽകിയെങ്കിലും, വിദ്യാർഥികള്‍ വലിയ ആശങ്കയിലാണെന്ന് അവര്‍ പറഞ്ഞു. “ഇത് വീണ്ടും നീട്ടിയില്ലെങ്കില്‍ അവര്‍ക്…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.