പീഡിപ്പിക്കപ്പെടുന്ന ഉക്രൈനുവേണ്ടി പ്രാർഥിക്കാം: ഫ്രാൻസിസ് മാർപാപ്പ

പീഡിപ്പിക്കപ്പെടുന്ന ഉക്രൈനുവേണ്ടി പ്രാർഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ആഗസ്റ്റ് 23-ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ചുനടന്ന വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.

“നമ്മുടെ ഉക്രേനിയൻ സഹോദരങ്ങൾക്കായി പ്രാർഥിക്കാം. അവർ വളരെയധികം കഷ്ടപ്പെടുന്നു. ക്രൂരമായ യുദ്ധത്തിൽ കാണാതാകുന്ന കുട്ടികളും മരണമടയുന്ന ആളുകളും നിരവധിയാണ്. ദയവായി നമ്മുടെ പ്രാർഥനയിൽ പീഡിപ്പിക്കപ്പെടുന്ന ഉക്രൈനെ നാം മറക്കരുത്” – മാർപാപ്പ വിശ്വാസികളെ അനുസ്മരിപ്പിച്ചു. അതോടൊപ്പം തന്നെ മാർപാപ്പ ഉക്രൈനെ വി. ബർത്തലോമിയോയുടെ മാധ്യസ്ഥത്തിന് ഭരമേല്പിക്കുകയും ചെയ്തു.

റഷ്യയുടെ അധിനിവേശത്തിനെതിരെ 17 മാസം മുൻപാണ് ഉക്രൈനിൽ യുദ്ധം ആരംഭിച്ചത്. ഉക്രൈനിൽ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മത്തിയോ സുപ്പി പല സമയങ്ങളിലായി ഉക്രൈൻ സന്ദർശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.