നമുക്ക് യുദ്ധം തുടച്ചുനീക്കാം: ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

“ആയുധങ്ങൾ നിശ്ശബ്ദമായിരിക്കട്ടെ” – നവംബർ മൂന്നിന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷം പാപ്പ അഭ്യർഥിച്ചു. സ്‌പെയിനിലെ മാരകമായ വെള്ളപ്പൊക്കത്തിൽ ഇരകളായവർക്കുവേണ്ടിയും പാപ്പ പ്രാർഥിച്ചു.

സന്ദർശകരെ അഭിവാദ്യം ചെയ്ത മാർപാപ്പ, തന്റെ ജനാലകൾക്കുതാഴെ ബാനർ വീശിക്കൊണ്ടിരുന്ന എമർജൻസി റോമാ സുഡ് ഗ്രൂപ്പിന്റെ പ്രതിനിധികളെ പ്രത്യേകം പരാമർശിച്ചു. നിലവിൽ ഈ ഇറ്റാലിയൻ അസോസിയേഷൻ ഒമ്പതു രാജ്യങ്ങളിലുണ്ട്. യുദ്ധം, കുഴിബോംബുകൾ, ദാരിദ്ര്യം എന്നിവയുടെ ഇരകളെ പരിപാലിക്കുന്നതിനായിട്ടാണ് 1994 ൽ ഈ അസോസിയേഷൻ സ്ഥാപിതമായത്.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്പെയിനിലെ ആളുകൾക്കുവേണ്ടി പാപ്പ പ്രാർഥിച്ചു. അതിനായുള്ള പ്രാർഥന തുടരണമെന്നും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. തെക്കുകിഴക്കൻ സ്പെയിനിൽ ഒക്ടോബർ 29, 30 ദിവസങ്ങളിൽ രാത്രിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 213 പേരെങ്കിലും മരിച്ചു. കൂടാതെ, നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനാകാത്തതിനാൽ മരണസംഖ്യ ഉയരുമെന്ന് പ്രാദേശിക അധികാരികൾ മുന്നറിയിപ്പ് നൽകി.

പ്രാർഥനയിലൂടെയും പ്രായോഗിക സഹായത്തിലൂടെയും വെള്ളപ്പൊക്കത്തിന് ഇരകളായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.