![Pope Francis message to the priests of the Congo](https://i0.wp.com/www.lifeday.in/wp-content/uploads/2023/02/Pope-Francis-message-to-the-priests-of-the-Congo.jpg?resize=696%2C392&ssl=1)
ഹൃദയങ്ങൾ സമാധാനത്തിനായി തുറക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.
“നിക്കാരഗ്വയിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും, ഞാൻ ഒത്തിരി സ്നേഹിക്കുന്ന മതഗൽപ്പയിലെ മെത്രാൻ മോൺ. അൽവാരസിനും, നാടുകടത്തപ്പെട്ട എല്ലാവർക്കും വേണ്ടി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. കർത്താവ് രാഷ്ട്രീയനേതാക്കളുടെയും സകല പൗരന്മാരുടെയും ഹൃദയങ്ങൾ സമാധാനത്തിന്റെ അന്വേഷണത്തിനായി തുറക്കട്ടെ” – പാപ്പാ കുറിച്ചു.