വത്തിക്കാനിൽ രോഗബാധിതനായ മാർപാപ്പയുമായുള്ള ആത്മീയ കൂട്ടായ്മയിൽ നോമ്പുകാല ധ്യാനം നടക്കും

രോഗബാധിതനായ ഫ്രാൻസിസ് മാർപാപ്പയുമായുള്ള ‘ആത്മീയ കൂട്ടായ്മ’യിൽ നോമ്പുകാല ധ്യാനം നടക്കുമെന്ന് വത്തിക്കാൻ. ‘നിത്യജീവന്റെ പ്രത്യാശ’ എന്ന പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് മാർച്ച് ഒമ്പതു മുതൽ മാർച്ച് 14 വരെ ധ്യാനം നടക്കുന്നതെന്ന് നാലിന് വത്തിക്കാൻ അറിയിച്ചു.

പേപ്പൽ പ്രസംഗകനായ ഫാ. റോബർട്ടോ പസോളിനി കപ്പൂച്ചിൻ, റോമൻ കൂരിയയിലെയും വത്തിക്കാനിലെയും കർദിനാൾമാർക്കും മറ്റു ജീവനക്കാർക്കും ‘നിത്യജീവന്റെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് ആത്മീയ ചിന്തകൾ നൽകും. 2020 മുതൽ ആരോഗ്യപ്രശ്നങ്ങളാലും കോവിഡ് മഹാമാരിയാലും നോമ്പുകാല ധ്യാനം വ്യക്തിപരമായി നടത്തിയിരുന്ന ഫ്രാൻസിസ് മാർപാപ്പ ഗുരുതരമായ രോഗംമൂലം ഇത്തവണയും റോമൻ കൂരിയയിലെ കർദിനാൾമാരോടൊപ്പം ഒന്നിച്ചുള്ള നോമ്പുകാല ധ്യാനത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിലാണ്.

ധ്യാനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ പ്രവർത്തിക്കുന്ന കർദിനാൾമാർ, ബിഷപ്പുമാർ, പൊന്തിഫിക്കൽ വിഭാഗങ്ങളിലെ അംഗങ്ങൾ, പുരോഹിതന്മാർ, സാധാരണക്കാർ എന്നിവരെ ക്ഷണിക്കുന്നതായി വത്തിക്കാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.