ആരും യുദ്ധം ആഗ്രഹിക്കുന്നില്ല: ലെബനൻ ആർച്ചുബിഷപ്പ്

2023 ഒക്ടോബർ മുതൽ ലെബനനിലെ ജനങ്ങൾ യുദ്ധത്തിന്റെ കെടുതികളിലാണ്. അടുത്തിടെയുണ്ടായ ഹിസ്ബുള്ള ടെലികമ്മ്യൂണിക്കേഷനെ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങളെത്തുടർന്ന്, ആശങ്കകൾ വർധിച്ചതായി ലെബനനിലെ ടയർ മാറോനീത്താ ആർച്ചുബിഷപ്പ് ചാർബെൽ അബ്ദുല്ല വെളിപ്പെടുത്തി.

സെപ്റ്റംബർ 17, 18 തീയതികളിൽ നടന്ന അക്രമങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും, ചിലർ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ഇസ്രായേൽ സൈന്യം ലബനന്റെ മറ്റുഭാഗങ്ങളിലേക്കും സൈന്യത്തെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ യുദ്ധം ആരും ആഗ്രഹിക്കുന്നില്ല എന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. എന്നാൽ പോരാട്ടങ്ങൾക്ക് നടുവിലും മേഖലയിലുള്ള ക്രൈസ്തവർ തങ്ങളുടെ പ്രാർഥനാജീവിതം അഭംഗുരം മുൻപോട്ടു കൊണ്ടുപോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹംവെളിപ്പെടുത്തി.

സെപ്റ്റംബർ 19 ന് ലെബനീസ് പ്രധാനമന്ത്രി നാഗിബ് മിക്കാറ്റി, തന്റെ രാജ്യത്തിനെതിരെ ഇസ്രായേൽ നടത്തുന്ന “സാങ്കേതികയുദ്ധം” അവസാനിപ്പിക്കാൻ യു. എൻ. ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.