സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പത്രസമ്മേളനത്തിനിടെ സമാധാനത്തിനും ക്ഷമയ്ക്കുംവേണ്ടി അഭ്യർഥിച്ച് ബത്രൂണിലെ (ലെബനോൻ) ബിഷപ്പ് മൌനിർ ഖൈറല്ല. അദ്ദേഹത്തിന് അഞ്ചു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നും ബിഷപ്പ് വെളിപ്പെടുത്തി.
“ഒരു ലെബനീസ് മറോനൈറ്റ് സന്യാസിനി ഞങ്ങളുടെ വീട്ടിൽ വന്ന് നാലു കുട്ടികളെയും അവരുടെ ആശ്രമത്തിലേക്കു കൊണ്ടുപോയി. പള്ളിയിൽ മുട്ടുകുത്തി പ്രാർഥിക്കാൻ ഞങ്ങളെ വിളിച്ചു. മരിച്ചുപോയ മാതാപിതാക്കൾക്കുവേണ്ടിയല്ല, മറിച്ച് അവരെ കൊന്നവർക്കുവേണ്ടിയാണ് പ്രാർഥിക്കേണ്ടതെന്ന് അവർ പറഞ്ഞു” – ക്ഷമയും സമാധാനവുമാണ് നാം സൃഷ്ടിക്കേണ്ടത്, മറിച്ച് വിദ്വേഷമല്ലെന്നു സ്വന്തം ജീവിതം ഉദാഹരണമായി വിവരിച്ച ബിഷപ്പ് വെളിപ്പെടുത്തി. ലെബനോനിലെ ഭൂരിഭാഗം ആളുകളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് ഖൈറല്ല കൂട്ടിച്ചേർത്തു.
“കുട്ടികൾക്കും സമാധാനത്തോടെ ജീവിക്കാൻ അവകാശമുള്ള ഭാവിതലമുറകൾക്കും വേണ്ടി നമുക്ക് സമാധാനം കെട്ടിപ്പടുക്കാം. എല്ലാ മതങ്ങളും മതമൗലികവാദത്തെ ഒന്നായി, ഒരേ സ്വരത്തിൽ അപലപിക്കണം – ” ബിഷപ്പ് അഭ്യർഥിച്ചു.