ഫോസിൽ ഇന്ധന ആശ്രിതത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി നൈജീരിയയിലെ ലൗദാതോ സി സംഘടന

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധി ലഘൂകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ ലൗദാതോ സി പ്രസ്ഥാനം. രാജ്യത്തിന്റെ ഫോസിൽ ഇന്ധന ആശ്രിതത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് സംഘടന ഇക്കാര്യം ആവശ്യപ്പെട്ടത്. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ വിപുലീകരണം നിർത്തലാക്കുന്നതിനും നിലവിലുള്ള ഫോസിൽ ഇന്ധന ഉൽപ്പാദനം ഒഴിവാക്കുന്നതിനും സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജത്തിലേക്കു മാറുന്നതിനും വേണ്ടിയുള്ള സംഘടനയുടെ പ്രമേയത്തിന് നൈജീരിയൻ ബിഷപ്സ് കോൺഫറൻസ് പിന്തുണ നൽകിയിട്ടുണ്ട്.

“ഫോസിൽ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം പരിസ്ഥിതിവ്യവസ്ഥകളെ നശിപ്പിക്കുകയും ദുർബലരായ സമൂഹങ്ങളെ ചൂഷണം ചെയ്യുകയും അവരുടെ ഉപജീവനമാർഗങ്ങളും അവകാശങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ നൈജീരിയക്കാരുടെയും നീതിയുക്തവും സുസ്ഥിരവുമായ ഭാവിക്കുവേണ്ടി വാദിക്കാൻ ഈ പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, പ്രശ്‌നത്തിൽ ആവശ്യമായ നടപടികൾ അടിയന്തിരമായി കൈകാര്യം ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു” എന്ന് സംഘടനയുടെ കോഓർഡിനേറ്റർ ബോണി റെക്സ് ഒബോ പറഞ്ഞു.

നൈജീരിയൻ ഗവണ്മെന്റ് ഫോസിൽ ഇന്ധന നിർവ്യാപന കരാറിൽ ഒപ്പുവെയ്ക്കണമെന്നും പ്രസ്ഥാനം ആഗ്രഹിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.