ചാൾസ് രാജാവ് ഈ വർഷം ക്രിസ്തുമസ് സന്ദേശം നൽകുന്നത് ഫിറ്റ്സ്റോവിയ ചാപ്പലിൽ നിന്ന്

ചാൾസ് രാജാവ് ഈ വർഷത്തെ ക്രിസ്തുമസ് സന്ദേശം നൽകുന്നത് മുൻ ആശുപത്രി ചാപ്പലിൽ നിന്നായിരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച വ്യക്തമാക്കി. മാരകമല്ലാത്ത കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് രാജാവ്. സെൻട്രൽ ലണ്ടനിലെ ഫിറ്റ്സ്റോവിയ ചാപ്പലിൽ നിന്നായിരിക്കും അദ്ദേഹം സന്ദേശം നൽകുന്നത്.

താൻ നിർദിഷ്ടമല്ലാത്ത കാൻസറുമായി പോരാടുകയാണെന്നും ഏപ്രിലിൽ പൊതുചുമതലകളിലേക്ക് മടങ്ങിയെത്തിയെന്നും 76 കാരനായ രാജാവ് ഫെബ്രുവരിയിൽ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ചികിത്സ നല്ല ദിശയിലേക്കു നീങ്ങുകയാണെന്നും അടുത്ത വർഷം വരെ തുടരുമെന്നും കഴിഞ്ഞയാഴ്ച ഒരു കൊട്ടാരം വൃത്തങ്ങൾ സി. എൻ. എന്നിനോടു പറഞ്ഞു.

സാധാരണയായി ബക്കിംഗ്ഹാം കൊട്ടാരത്തിലോ, വിൻഡ്സർ കാസിലിലോ വച്ചാണ് രാജാവിന്റെ ക്രിസ്തുമസ് സന്ദേശം പുറപ്പെടുവിക്കുന്നത്. എന്നാൽ പതിവിൽനിന്നു വ്യത്യസ്തമായി 1924 ൽ പൊളിക്കുന്നതിനുമുമ്പ് ആശുപത്രി ചാപ്പലായിരുന്ന സെൻട്രൽ ലണ്ടനിലെ ഫിറ്റ്സ്റോവിയ ചാപ്പലിൽ ഈ വർഷത്തെ സന്ദേശം ചിത്രീകരിക്കാൻ ബ്രിട്ടീഷ് രാജാവ് തിരഞ്ഞെടുക്കുകയായിരുന്നു.

രാജാവിന്റെ തീരുമാനപ്രകാരം ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് കൊട്ടാരത്തിനു പുറത്തുവച്ച് ക്രിസ്തുമസ് സന്ദേശം നൽകുന്നത്. അന്തരിച്ച എലിസബത്ത് രാജ്ഞി രണ്ടാമൻ സൌത്വാർക്ക് കത്തീഡ്രലിൽ തന്റെ സന്ദേശം റെക്കോർഡ് ചെയ്തപ്പോൾ 2006 ലാണ് ഒരു രാജകീയവസതിക്കു പുറത്ത് അവസാനമായി സന്ദേശം ചിത്രീകരിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.