നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ഗ്രാമത്തിൽ റെയ്ഡ് നടത്തിയതായി അഗതു ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്വു പത്രക്കുറിപ്പിൽ പറഞ്ഞു. “ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അവർ ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കാൻ തുടങ്ങി. അവർ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി. ഞങ്ങൾ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ അക്രമികളെ തിരയുന്നുണ്ട്” – ഫിലിപ്പ് എബെന്യാക്വു പറയുന്നു.

“ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവർ ലോകത്തിലെ ഏറ്റവും മാരകമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായി മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർധിച്ചുവരുന്ന ഈ ഭീഷണിയെ നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും നൈജീരിയൻ സർക്കാർ നിർണ്ണായക നടപടി സ്വീകരിക്കണം” – ബെന്യു സ്റ്റേറ്റ് ഹൌസ് ഓഫ് അസംബ്ലിയിലെ മുൻ നിയമസഭാംഗമായ ഔഡു സുലെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.