
ഏപ്രിൽ 5, 6 തീയതികളിലായി ആചരിക്കപ്പെടുന്ന രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിച്ചടങ്ങുകളിൽ പാപ്പ സംബന്ധിക്കില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ പ്രെസ് ഓഫീസ്. ഇതിലേക്കായി പാപ്പ തയ്യാറാക്കിയ പ്രസംഗം ആർച്ചുബിഷപ്പ് റീനോ ഫിസിക്കെല്ല വായിക്കുമെന്നും അറിയിച്ചു.
ജൂബിലി വർഷത്തിലെ വലിയ ചടങ്ങുകളിൽ ഏഴാമത്തേതായിരിക്കും രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി. വിശുദ്ധവാരച്ചടങ്ങുകളിൽ പാപ്പയുടെ സാന്നിധ്യം സംബന്ധിച്ച തീരുമാനം ഇനിയും ആയിട്ടില്ലെന്നും പ്രെസ് ഓഫീസ് കൂട്ടിച്ചേർത്തു. ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലേക്കും ഞായറാഴ്ചകളിലെ ത്രികാലജപ പ്രാർഥനാവേളയിലേക്കും തയ്യാറാക്കപ്പെടുന്ന സന്ദേശങ്ങൾ കഴിഞ്ഞ ആഴ്ചകളിലെന്നപോലെ പ്രസിദ്ധീകരിക്കപ്പെടുമെന്നും പ്രെസ് ഓഫീസ് അറിയിച്ചു.