രോഗികൾക്കും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ജൂബിലി ആഘോഷം: പങ്കെടുക്കുന്നത് 90 രാജ്യങ്ങളിൽ നിന്നുള്ള 20,000 -ത്തിലധികം തീർഥാടകർ

രോഗികൾ, ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, മറ്റ് ആരോഗ്യ പരിപാലന വിദഗ്ധർ എന്നിവരുൾപ്പെടെ 90 രാജ്യങ്ങളിൽ നിന്നുള്ള 20,000-ത്തിലധികം തീർഥാടകർ വത്തിക്കാനിൽ നടക്കുന്ന രോഗികളുടെയും ആരോഗ്യപരിപാലന പ്രവർത്തകരുടെയും ജൂബിലിയിൽ പങ്കെടുക്കും.
ജൂബിലി വർഷത്തിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഇത് ഏപ്രിൽ 5-6 തീയതികളിലാണ് നടക്കുന്നത്.

പ്രാർഥനയ്ക്കും ധ്യാനത്തിനും ഉള്ള സമയവും ഒപ്പം വിയ ഡെല്ല കോൺസിലിയാസിയോൺ വഴി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലേക്കുള്ള തീർഥാടനവും ഇതിൽ ഉൾപ്പെടും. ഇവാഞ്ചലൈസേഷനായുള്ള ഡികാസ്റ്ററിയുടെ പ്രസ്താവന പ്രകാരം, ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള രാജ്യം ഇറ്റലി ആയിരിക്കും. അമേരിക്ക, സ്പെയിൻ, കൊളംബിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി, ക്രൊയേഷ്യ, ഫിലിപ്പീൻസ്, പെറു, ഓസ്‌ട്രേലിയ, ചിലി, എത്യോപ്യ, കാനഡ, കാമറൂൺ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രക്തദാനം പ്രോത്സാഹിപ്പിക്കുന്ന കത്തോലിക്കാ സംഘടനയായ ഫ്രാട്രെസ്, ഹോം ഹീമോഡയാലിസിസ് സംവിധാനങ്ങളിലൂടെ വൃക്കരോഗം ബാധിച്ച എല്ലാ ആളുകൾക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ പരിശ്രമിക്കുന്ന എ എൻ ഇ ഡി (ANED); ഇറ്റാലിയൻ കാത്തലിക് ഫിസിഷ്യൻസ് അസോസിയേഷൻ; ബാംബിനോ ജെസു (ബേബി ജീസസ്) പീഡിയാട്രിക് ഹോസ്പിറ്റൽ; ഫാർമസ്യൂട്ടിക്കൽ ബാങ്ക് ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് നിരവധി ഇറ്റാലിയൻ, അന്തർദേശീയ ആരോഗ്യ സംരക്ഷണ അസോസിയേഷനുകളും സ്ഥാപനങ്ങളും ഈ ആഘോഷങ്ങളിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.