യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് ശ്രേഷ്ഠ കാതോലിക്ക ബാവ

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് ശ്രേഷ്ഠ കാതോലിക്ക ബാവ. ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്‌തതിനെ തുടർന്നാണ് പുതിയ നിയമനം. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ ഭരണപരമായ ചുമതലകൾ മെത്രാപ്പൊലീത്തൻ ട്രസ്‌റ്റി, യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത എന്നീ നിലകളിൽ ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിച്ചുവരികയായിരുന്നു. ഡിസംബർ എട്ടിന് മലേക്കുരിശ് ദയറാ കത്തീഡ്രലിൽ വിശുദ്ധ കുർബാനമധ്യേയാണ് പാത്രിയാർക്കീസ് ബാവ പ്രഖ്യാപനം നടത്തിയത്.

കാലം ചെയ്ത തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ, ജോസഫ് മാർ ​ഗ്രി​ഗോറിയോസിനെ സഭയുടെ അധ്യക്ഷനാക്കണമെന്ന ആ​ഗ്രഹം പ്രകടമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.