നിക്കരാഗ്വയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി കണ്ടുകെട്ടി: അപലപിച്ച് ജസ്യൂട്ട് സുപ്പീരിയർ ജനറൽ

നിക്കരാഗ്വയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി (യു.സി.എ) കണ്ടുകെട്ടിയതിൽ അപലപിച്ച് ജസ്യൂട്ട് സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസ. രാജ്യത്തെ പ്രധാന സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ യു.സി.എയുടെമേൽ ഒർട്ടേഗ ഭരണകൂടം ചുമത്തിയ ഈ നടപടി തീർത്തും അനീതിപരവും രാജ്യത്തിന് ഹാനികരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 17-ന് റോമിൽ നിന്ന് സാൻ സാൽവഡോറിലെ സെൻട്രൽ അമേരിക്കൻ പ്രൊവിൻസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എഴുത്തിലാണ് ഫാ. സോസ ഇപ്രകാരം അറിയിച്ചത്. “യു.സി.എയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണ്; യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്” – ഫാ. സോസ പറഞ്ഞു.

“എല്ലാവർക്കും സ്വതന്ത്രമായ ചിന്തകളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പുനൽകുന്ന സാമൂഹികപ്രതിബദ്ധതയുടെ പ്രകാശഗോപുരമാണ് ഈ സർവകലാശാല. അതിനാൽത്തന്നെ ഈ നടപടി രാജ്യത്തു നിലനിൽക്കുന്ന അക്രമത്തിന്റെയും അരക്ഷിതത്വത്തിന്റെയും അവസ്ഥ തുറന്നുകാണിക്കുന്നു. ഇത്തരത്തിലുള്ള അപവാദങ്ങളിലൂടെ നിരവധി ആളുകളുടെ അവകാശങ്ങളെയാണ് നഷ്ടമാക്കുന്നത്” – ഫാ. സോസ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.