മിസൈൽ ആക്രമണത്തിൽ ലെബനനിലെ കത്തോലിക്കാ ദൈവാലയം തകർന്നു

ലെബനനിലെ ടയറിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ രൂപതയുടെ ദൈവാലയം ഒക്ടോബർ ഒമ്പതിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ എട്ടോളം പേർ കൊല്ലപ്പെട്ടതായി പൊന്തിഫിക്കൽ ഫൌണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) ബ്രിട്ടീഷ് ശാഖ റിപ്പോർട്ട് ചെയ്തു.

സംഘർഷംമൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ദേർദ്ഗായ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ദൈവാലയം അഭയം നൽകിവന്നിരുന്നെന്ന് പ്രാദേശികവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. വൈദികർ താമസിക്കുന്ന ഭവനവും ഇടവകയുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടവും മറ്റൊരു മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്നു.

“എല്ലാ രാജ്യങ്ങൾക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും നിലനിൽക്കാൻ അവകാശമുണ്ട്. അവരുടെ പ്രദേശങ്ങൾ ആക്രമിക്കപ്പെടരുത്. അവരുടെ പരമാധികാരം ബഹുമാനിക്കുകയും സംഭാഷണത്തിലൂടെയും സമാധാനത്തിലൂടെയും ഉറപ്പുനൽകുകയും വേണം” എന്ന് മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.