മുഴുവൻ സഭയ്ക്കും കേൾക്കാനുള്ള ഒരു ഇടവേളയാണ് സിനഡ് എന്ന് ഫ്രാൻസിസ് മാർപാപ്പ. ഒക്‌ടോബർ നാലിനു നടന്ന സിനഡിന്റെ ഉദ്ഘാടനവേളയിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.
“ഈ സിനഡ് മുഴുവൻ സഭയ്ക്കും കേൾക്കാനുള്ള ഒരു ഇടവേളയാണ്. ഇത് എളുപ്പമല്ല; പക്ഷേ മനോഹരമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നമ്മളല്ല; പരിശുദ്ധാത്മാവാണ് എന്നകാര്യം മറക്കരുത്. ആത്മാവ് നമ്മെ കൈപിടിച്ചുനടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. സിനഡ് പരിശുദ്ധാത്മാവ് സൃഷ്ടിക്കുന്ന ഒരു പാതയാണ്” – മാർപാപ്പ പങ്കുവച്ചു.
പുതിയ കർദിനാൾമാർ പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ഘാടന കുർബാനയ്ക്കുശേഷം, ആദ്യത്തെ പൊതുസമ്മേളനം പോൾ ആറാമൻ ഹാളിൽവച്ചു നടന്നു. ഈ സമ്മേളനത്തിൽ പാപ്പായും പങ്കെടുത്തിരുന്നു. പരിശുദ്ധ പിതാവ് ഉൾപ്പെടെ വോട്ടവകാശമുള്ള 365 സിനഡ് അംഗങ്ങൾ ഇന്ന് വൈകിട്ട് നാലിന് യോഗം ചേരും.