ഈജിപ്തിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട് ഐ.സി.സി

ആയിരക്കണക്കിന് വർഷങ്ങളായി ഈജിപ്തിൽ ക്രിസ്തുമതത്തിന്റെ സ്വാധീനവും സാന്നിധ്യവും അവർ അനുഭവിച്ച വേദനകളും പീഡനങ്ങളും വെളിപ്പെടുത്തി ഐ.സി.സിയുടെ പുതിയ റിപ്പോർട്ട്. ഏകദേശം ഇരുപതു നൂറ്റാണ്ടുകൾ പഴക്കമുള്ള കോപ്റ്റിക് ക്രിസ്ത്യാനിറ്റി അതിന്റെ ആരംഭംമുതൽ അനുഭവിച്ച പീഡനങ്ങളുടെ ചരിത്രമാണ് ഐ.സി.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏകദേശം ഇരുപതു നൂറ്റാണ്ടുകൾ പഴക്കമുള്ള കോപ്റ്റിക് ക്രിസ്ത്യാനിറ്റി അതിന്റെ തുടക്കംമുതൽ പീഡനത്തിന്റെ ഏതാണ്ട് അഭേദ്യമായ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്; ഈ പീഡനത്തിന് നാം ഇന്നും സാക്ഷ്യംവഹിക്കുന്നു. ഒന്നാം നൂറ്റാണ്ടുമുതലുള്ള പീഡനറിപ്പോർട്ടുകൾ ‘വംശഹത്യയുടെ തലത്തിലേക്ക്’ എത്തുകയും ലോകചരിത്രത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട വംശീയ-മതവിഭാഗമായി കോപ്റ്റിക്കുകൾ മാറുകയുംചെയ്തു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

റോമൻ ഭരണകാലം മുതൽ ഈജിപ്ത് ഇസ്ലാമിക അധിനിവേശംവരെയും ഇന്നത്തെ പ്രസിഡന്റ്സിയുടെ നേതൃത്വത്തിൽപോലും ഈജിപ്തിലെ പീഡനങ്ങളുടെ വിവരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അനീതിയും അത്യധികം മനുഷ്യത്വരഹിതമായ പ്രവൃത്തികളാലും ക്രൈസ്തവർ പീഡനങ്ങൾക്ക്  ഇരകളാകുകയാണ്. പീഡനങ്ങൾക്കുനടുവിലും ക്രൈസ്തവർക്ക് വിദ്യാഭ്യാസപരമായതും മതപരമായുമുള്ള മേഖലകളിൽ സഹായംനൽകാൻ ഐ.സി.സി പരിശ്രമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.