2025 ലെ കലണ്ടർ പുറത്തിറക്കി വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരായ ഫ്രാൻസിസ്കൻ വൈദികർ. വിശുദ്ധ നാട്ടിലെ സ്ഥലങ്ങളിലേക്കുള്ള തീർഥാടന തീയതികൾക്കൊപ്പം ‘പൊതു റോമൻ കലണ്ടർ’, ‘ഓർഡർ ഓഫ് ദി ഫ്രിയേഴ്സ് മൈനർ കലണ്ടർ’ എന്നിവ ചേർന്നതാണ് പുതിയ കലണ്ടർ എന്ന് വിശുദ്ധ നാടിന്റെ കസ്റ്റഡിയുടെ ആരാധനാവിദഗ്ദ്ധനും കലണ്ടർ നിർമാതാവുമായ സ്പാനിഷ് ഫ്രാൻസിസ്കൻ വൈദികൻ ഫാ. എൻറിക് ബെർമെജോ വിശദീകരിച്ചു. വാഷിംഗ്ടണിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ തീർഥാടന ദൈവാലയത്തിന്റെ ചിത്രങ്ങളാണ് ഈ വർഷത്തെ കലണ്ടറിലുള്ളത്.
ലാറ്റിൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച കലണ്ടറിൽ, സി ആരാധനാക്രമ വർഷത്തിലെ വർഷം പിന്തുടരുന്നു. കൂടാതെ, മണിക്കൂറുകളുടെ ആരാധനാക്രമത്തെക്കുറിച്ചും ദിവസത്തിലെ കുർബാനയെക്കുറിച്ചുമുള്ള സൂചനകൾ ഇതിലടങ്ങിയിരിക്കുന്നു. ആരാധനാവസ്ത്രങ്ങളുടെ നിറവും വായനകളും ഉൾപ്പെടെ അനുദിന വിശുദ്ധരും ഇതിൽ ഉൾപ്പെടുന്നു.