വിശുദ്ധ നാട്ടിലെ അബ്രാഹത്തിന്റെ ഭവനം: ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ജൂതന്മാരെയും ഒന്നിപ്പിക്കുന്ന പുതിയ തീർഥാടന കേന്ദ്രം

സെപ്തംബർ 14 ന് ജറുസലേമിൽ, ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന പേരിൽ ഒരു പുതിയ തീർഥാടനയാത്ര ഉദ്ഘാടനം ചെയ്തു. കിഴക്കൻ ജറുസലേമിലെ മുസ്ലീം പ്രദേശമായ റാസ് അൽ-അമൂദിൻ്റെ ഹൃദയഭാഗത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ നാട്ടിലെ അബ്രാഹത്തിന്റെ ഭവനത്തിലേക്കാണ് വിശ്വാസികളുടെ ഈ തീർഥാടനം.

മോറിയ പർവ്വതം (ദി ടെമ്പിൾ മൗണ്ട് / അൽ-അഖ്സ കോമ്പൗണ്ട്) മുതൽ സീയോൻ പർവതം വരെ നഗരത്തെ വലയം ചെയ്യുന്നു. 1964-ൽ പോൾ ആറാമൻ മാർപാപ്പ തങ്ങളെ ഏൽപ്പിച്ച ദൗത്യമാണിത് എന്ന് ഡയറക്ടർ ബെർണാഡ് തിബൗഡ് പറയുന്നു. “അക്കാലത്ത് രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. ജോർദാനിയൻ ഭരണത്തിൻ കീഴിലായിരുന്നു ഈ ഭവനം. മിഡിൽ ഈസ്റ്റിൽ നിന്നുള്ള അറബ് വംശജർക്ക് ബസിൽ ജറുസലേമിലേക്ക് പോകാം. മൂന്നു വർഷത്തിന് ശേഷം, ഇന്നും, ഇസ്രായേൽ അധിനിവേശത്തിൻ കീഴിലുള്ള ജറുസലേം പ്രദേശത്താണ് ഈ ഭവനം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള സന്ദർശകരിൽ പ്രധാനമായും ക്രൈസ്തവരാണുള്ളത്. സന്ദർശകരിൽ ഏകദേശം 10% മുതൽ 15% വരെ മുസ്ലീങ്ങളാണ്. കൂടാതെ ഏതാനം ജൂത ജനവിഭാഗങ്ങളും അബ്രാഹത്തിന്റെ ഈ ഭവനത്തിലേക്ക് സന്ദർശനം നടത്തുന്നു.” ഡയറക്ടർ പറയുന്നു.

സെപ്തംബർ 14-ന്, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ ജനറൽ വികാരിയായ മോൺസിഞ്ഞോർ വില്യം ഷോമാലി, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ജൂതന്മാരും ഉൾപ്പെടുന്ന നിരവധി വൈദികരുടെയും മതവിശ്വാസികളുടെയും സാധാരണ വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഈ തീർഥാടകരെ അനുഗ്രഹിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.